AI Image

AI Image

കുടുംബം നോക്കാന്‍ ആണ്‍കുട്ടി വേണമെന്ന ഭര്‍തൃവീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ആറാമതും ഗര്‍ഭിണിയായി യുവതി. ഉത്തര്‍പ്രദേശിലെ ബാഗ്പെട്ട് ജില്ലയിലാണ് സംഭവം. പ്രഗ്യ തോമാറെന്ന ഗൈനക്കോളജിസ്റ്റാണ് യുവതിയെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. തുടര്‍ച്ചയായ ഗര്‍ഭധാരണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും 22കാരിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കിയിരിക്കുകയാണെന്നും കുടുംബവും സമൂഹവും വ്യക്തികളെ ഇത്തരത്തില്‍ സമ്മര്‍ദത്തില്‍പ്പെടുത്തരുതെന്നുമുള്ള കുറിപ്പോടെയാണ് ഡോക്ടര്‍ പ്രഗ്യ വിവരം പങ്കുവയ്ക്കുന്നത്. 

നിലവില്‍ അഞ്ചുമാസം ഗര്‍ഭിണിയായ യുവതിക്ക് കടുത്ത ശ്വാസതടസവും ക്ഷീണവും തളര്‍ച്ചയുമുണ്ട്. ബാലവിവാഹമായിരുന്നു തന്‍റേതെന്നും പതിനഞ്ച് വയസുള്ളപ്പോഴാണ് രാജസ്ഥാനില്‍ നിന്നും തന്നെ വിവാഹം കഴിച്ചു കൊണ്ടുവന്നതെന്നുമാണ് യുവതി പറയുന്നത്. വീട്ടിലെ എട്ടുമക്കളില്‍ മൂത്തയാളായതിനാലാണ് ചെറുപ്പത്തിലെ വിവാഹം കഴിപ്പിച്ചതെന്നുമാണ് വെളിപ്പെടുത്തല്‍. 

22കാരിയുടെ അഞ്ചുമക്കളിലൊരാള്‍ ആണ്‍കുട്ടിയാണല്ലോ എന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടിയതോടെ, ആണ്‍കുട്ടി ഒരാള്‍ മാത്രമായാല്‍ ബുദ്ധിമുട്ടാണെന്നും കുടുംബത്തിലേക്ക് സമ്പാദിക്കാനായി രണ്ടുപേര്‍ േവണമെന്നുമായിരുന്നു ഭര്‍ത്താവിന്‍റെ വിചിത്രമായ മറുപടി. ഇങ്ങനെ  അടുപ്പിച്ചുള്ള ഗര്‍ഭധാരണം ഭാര്യയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഭര്‍ത്താവ് കുപിതനായെന്നും അവര്‍ വെളിപ്പെടുത്തി. ഇന്‍സ്റ്റഗ്രാമില്‍ ഡോക്ടര്‍ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടത്. സ്ത്രീകളുടെ ആരോഗ്യവും താല്‍പര്യവും അഭിപ്രായവും കുറേക്കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും പലരും ആവശ്യപ്പെടുന്നു. 

ENGLISH SUMMARY:

A deeply concerning case has come to light in Uttar Pradesh's Baghpat district, where a 22-year-old woman is pregnant for the sixth time due to intense pressure from her in-laws for another male child. The distressing situation was brought to public attention by gynecologist Dr. Pragya Tomar through a viral social media video, highlighting how successive pregnancies have put the young woman's life at critical risk. The victim, who currently suffers from severe anemia and breathing difficulties, revealed that she was a victim of child marriage, wedded off at the tender age of 15 due to family hardships. Despite already having five children, including one son, her husband aggressively justified the sixth pregnancy to the doctor, claiming that a single male heir is insufficient to sustain the family's future income. The incident has sparked nationwide outrage, with activists calling for strict implementation of maternal health laws and extensive rural awareness programs to eradicate deep-rooted gender bias.