samanatha-pregnancy

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയപ്പെട്ട നായികയായ സാമന്ത റൂത്ത് പ്രഭു തന്റെ കരിയറിലെ നീണ്ട തിരക്കുകൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ശേഷം ഇപ്പോഴുണ്ടായ ജീവിതത്തിലെ വലിയൊരു സന്തോഷത്തെക്കുറിച്ച് ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്. 

ഓടി നടന്ന് ചെയ്തിരുന്ന സിനിമകളും അടുത്ത ആരോഗ്യ വെല്ലുവിളികളും കാരണം കുറേക്കാലമായി താൻ സ്വന്തം കാര്യങ്ങൾക്ക് സമയം കണ്ടെത്തിയിരുന്നില്ലെന്ന് താരം പറഞ്ഞു. എന്നാൽ, ഇപ്പോൾ താൻ ഏഴു മാസം ഗർഭിണിയാണ്. എനിക്കൊരു റസ്റ്റ് വേണമെന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇപ്പോൾ പറയാൻ കഴിയും. ഈ ശാന്തമായ ഇടവേള തനിക്ക് നൽകുന്ന സന്തോഷം വളരെ വലുതാണെന്നും താരം തുറന്നു പറഞ്ഞു. 

ഏറെക്കാലമായുള്ള തന്റെ ആഗ്രഹമാണ് ഒരു അമ്മയാവുക എന്നത്, എന്നാൽ 2025ല്‍ നടന്ന താരത്തിന്റെ രണ്ടാം വിവാഹത്തിന് ശേഷം ആ ആഗ്രഹം നീട്ടിവെച്ചില്ല. ഗർഭാവസ്ഥയിലുണ്ടാകുന്ന എല്ലാ ശാരീരിക മാനസിക മാറ്റങ്ങൾക്കും തൻ ഒരുങ്ങിക്കഴിഞ്ഞു. ചിന്ത മുഴുവൻ ജനിക്കാൻ പോകുന്ന കുഞ്ഞിനെപ്പറ്റിയാണ്. എനിക്കുറപ്പുണ്ട്, ഈ സമയം സ്ത്രീകൾ മറ്റൊന്നിനെക്കുറിച്ചും ആകുലപ്പെടില്ല. എത്രയൊക്കെ അസ്വസ്ഥതകൾ ഉണ്ടായാലും എല്ലാം മറക്കും. സ്വന്തം ശരീരത്തിനും മനസ്സിനും ആവശ്യമായ വിശ്രമം നൽകാനും സാധിക്കുന്ന ഈ കാലഘട്ടം തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണെന്ന് സാമന്ത വ്യക്തമാക്കി. 

മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ താൻ കൂടുതൽ സമാധാനവും ആത്മവിശ്വാസവും അനുഭവിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സോയ സാനിറ്ററി പാഡ് ലോഞ്ചിങ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സമാന്ത റുത്ത് പ്രഭു.

ENGLISH SUMMARY:

Samantha Ruth Prabhu pregnancy news has taken the internet by storm as the beloved South Indian actress announced she is seven months pregnant and embracing a much-needed peaceful break. During a recent public appearance, she shared her profound joy about motherhood, her second marriage in 2025, and focusing entirely on her health and upcoming baby.