Image Credit: X @NDTV

Image Credit: X @NDTV

TOPICS COVERED

വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവിന് കാപ്പിയിൽ ഉറക്കഗുളിക നൽകി മയക്കിയ ശേഷം സ്വകാര്യഭാഗത്ത് കുത്തിപ്പരുക്കേൽപ്പിച്ച് ഭാര്യ. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഗുരുതരമായി പരുക്കറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഒക്ടോബർ 8-ന് രാത്രി 12 മണിയോടെ ഷബ്നം ഭർത്താവിന് കാപ്പിയില്‍ മയക്കുമരുന്ന് കലർത്തി നൽകുകയായിരുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവതി ആക്രമിച്ചത്. ലിസാദി ഗേറ്റ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ സൈയ്ദ് ഗാർഡനിലെ താമസക്കാരാണ് യുവതിയും ഭർത്താവും.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 7 വർഷം കഴിഞ്ഞു. ദമ്പദികള്‍ക്ക് കുട്ടികളില്ലായിരുന്നു. ഇതിനിടയിലാണ് നദീമിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, മറ്റൊരു വിവാഹത്തിന് അദ്ദേഹം ഒരുങ്ങുന്നുണ്ടെന്നും ഷബ്നം സംശയിച്ചിരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുകൾ പതിവായിരുന്നു.

സംഭവദിവസം ഇരുവരും തമ്മിൽ വീണ്ടും രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിനു പിന്നാലെ ഷബ്നം കരുതിക്കൂട്ടി നദീമിന് നൽകിയ കാപ്പിയിൽ ഉറക്കഗുളിക കലർത്തി നൽകുകയായിരുന്നു. കാപ്പി കുടിച്ച് അൽപസമയത്തിനകം നദീം അബോധാവസ്ഥയിലായി. തുടർന്ന്  കത്തിയെടുത്ത് ബോധരഹിതനായ ഭർത്താവിന്റെ സ്വകാര്യഭാഗങ്ങളിൽ ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. നദീമിന്റെ നിലവിളി കേട്ട്  അമ്മയും സഹോദരിയും സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ഷബ്നം ഓടി രക്ഷപ്പെട്ടു. പിന്നീട് നദീമിനെ  മീററ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.  

ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലിസാദി ഗേറ്റ് പോലീസ് കേസെടുക്കുകയും, ഒളിവിൽ പോയ ഷബ്നത്തെ ഉടൻതന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A woman in Meerut was arrested under Lisari Gate police jurisdiction for drugging her husband and mutilating his private parts over affair suspicions.