Image Credit:threds (left), AP (right)

Image Credit:threds (left), AP (right)

തമിഴ്നാട് മുഖ്യമന്ത്രി വിജയിന്‍റേത് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കോളജ് ഐഡന്‍റിറ്റി കാര്‍ഡ് വ്യാജമെന്നാണ് കണ്ടെത്തല്‍. എഐ സഹായത്തോടെ കൃത്രിമമായി നിര്‍മിച്ചെടുത്തതാണിതെന്ന് ഫാക്ട് ചെക്കിങ് സൈറ്റുകള്‍ പറയുന്നു. ഐഡി കാര്‍ഡിന്‍റെ രൂപവും വിജയിന്‍റെ ഫൊട്ടോയും ഒപ്പുമടക്കം വ്യാജമാണെന്നും കോളജിന്‍റെ പേര് പോലും തെറ്റിച്ചാണ് പ്രിന്‍റ് ചെയ്തിരിക്കുന്നതെന്നുമാണ് വാസ്തവം.

ലൊയോള കോളജ് എന്നതിന് ലയോളല്‍ കോളജ് എന്നാണ് ഉള്ളത്. ഐഡി കാര്‍ഡ് പ്രകാരം വിജയ് പഠിച്ച കോഴ്സ് ബി.എ. വിഷ്വല്‍ കമ്യൂണിക്കേഷനാണ്. എന്നാല്‍ കോളജില്‍ യഥാര്‍ഥത്തിലുള്ളത് ബി.എസ്​സി വിഷ്വല്‍ കമ്യൂണിക്കേഷനും. 1996 ലാണ് വിജയ് കോളജില്‍ അഡ്മിഷനെടുത്തതെന്നാണ് 'ഐഡി'യിലെ വിവരം. എന്നാല്‍ 90കളുടെ തുടക്കത്തില്‍ തന്നെ താരം സിനിമയില്‍ സജീവമായിരുന്നുവെന്നതാണ് ചരിത്രം. 

കോടാമ്പാക്കത്തെ ഫാത്തിമ സ്കൂളിലാണ് വിജയ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് വിരുമ്പാക്കത്തെ ബാലലോക് സ്കൂളിലേക്ക് മാറുകയും ചെയ്തു. ചെന്നൈയിലെ ലൊയോള കോളജില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠിക്കാന്‍ വിജയ് ചേര്‍ന്നിരുന്നുവെങ്കിലും അഭിനയ മോഹത്തെ തുടര്‍ന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു. 

ബാലതാരമായി നേരത്തേ തന്നെ സിനിമയില്‍ മുഖം കാണിച്ചിട്ടുള്ളതിനാല്‍ അഭിനയം വിജയ്ക്ക് അനായാസം വഴങ്ങി. വര്‍ഷങ്ങള്‍ക്കുള്ളില്‍ തെന്നിന്ത്യയുടെ ഇളയ ദളപതിയായി. ഇക്കഴിഞ്ഞ തമിഴ്നാട് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അമ്പരപ്പിക്കുന്ന വിജയമാണ് വിജയിയുടെ തമിഴക വെട്രി കഴകം നേടിയത്. കോണ്‍ഗ്രസിന്‍റെയും ഇടതുപാര്‍ട്ടികളുടെയും വിസികെയുടെയും ലീഗിന്‍റെയും പിന്തുണയോടെ അധികാരത്തിലുമെത്തി. 

 

ENGLISH SUMMARY:

A viral college identity card allegedly belonging to Tamil Nadu Chief Minister and veteran actor Vijay from Chennai's Loyola College has been confirmed as a fake, AI-generated fabrication. Fact-checking agencies highlighted glaring structural errors, notably misspelling the institution's name as "Loyolal College" instead of Loyola College. Additionally, the card states Vijay pursued a "B.A. Visual Communication," whereas the college historically only offers a "B.Sc." program in that respective discipline. It also falsely claims his admission year as 1996, an era when the actor was already well-established as a mainstream commercial hero in the Tamil film industry. While Vijay did briefly enroll at Loyola College to study Visual Communication, he eventually dropped out to pursue full-time acting before transitioning into state politics and leading his party, Tamizhaga Vettri Kazhagam, to power.