train

TOPICS COVERED

തമിഴ്‌നാട് തിരുപ്പത്തൂരില്‍ യാര്‍ഡില്‍ കിടന്ന കോച്ചുകള്‍ തനിയെ ഉരുണ്ടുനീങ്ങി. ഏഴ് കോച്ചുകളാണ് പ്രധാന ട്രാക്കിലൂടെ നീങ്ങിയത്. കോച്ചുകള്‍ നീങ്ങുന്നത് റെയില്‍വേ ഗേറ്റ് കീപ്പര്‍ കണ്ടതിനാല്‍ വലിയ അപകടം ഒഴിവായി. യാത്രക്കാരുടെ സുരക്ഷയെ ചോദ്യംചെയ്യുന്ന സംഭവത്തില്‍ റെയില്‍വേ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.

ഇന്ന് പുലര്‍ച്ചെ തിരുപ്പത്തൂര്‍ ജോളാര്‍പേട്ട ജംക്‌ഷനിലാണ് സംഭവം. എന്‍ജിന്‍ ഇല്ലാത്ത ഏഴ് കോച്ചുകളാണ് റെയില്‍വേ ട്രാക്കിലൂടെ ഉരുണ്ടുനീങ്ങിയത്. യാര്‍ഡില്‍ ഉപയോഗിക്കാതെ കിടന്ന കോച്ചുകളാണ് പ്രധാന ട്രാക്കിലൂടെ സഞ്ചരിച്ചത്. ആറ് കിലോമീറ്ററോളം ട്രാക്കിലൂടെ കോച്ചുകള്‍ സഞ്ചരിച്ചു. കോച്ചുങ്ങള്‍ നീങ്ങുന്ന ശബ്‌ദം കേട്ട റെയില്‍ വേ ഗേറ്റ് കീപ്പര്‍  റെയില്‍വേ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ ജോളാര്‍പേട്ട ജംക്‌ഷന്‍ വഴി കടന്നുപോകേണ്ട ട്രെയിനുകള്‍ക്ക് റെയില്‍വേ ഉദ്യോഗസ്ഥര്‍ വിവരം നല്‍കി. തുടര്‍ന്ന് തമലേരി ഭാഗത്ത് വച്ച് പാളം തെറ്റുന്നതിന് മുന്‍പേ കോച്ചുകള്‍ നീക്കി.

ഗ്യാസ് കട്ടിങ് യന്ത്രം ഉപയോഗിച്ച് കോച്ചുകള്‍ വിച്ഛേദിച്ച ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ട്രാക്കില്‍നിന്ന് മാറ്റുകയായിരുന്നു. ഇതെ തുടര്‍ന്ന് ചെന്നൈ– ബെംഗളൂരു റൂട്ടിലെ ട്രെയിന്‍ സര്‍വീസുകള്‍ വൈകിയാണ് ഓടിയത്. അറ്റകുറ്റപ്പണിക്കായി യാര്‍ഡിലെത്തിച്ച കോച്ചുകളാണിവ. എങ്ങനെയാണ് കോച്ചുകള്‍ ട്രാക്കിലെത്തിയതെന്നതില്‍ വ്യക്തതയില്ല. 

ENGLISH SUMMARY:

Malayala Manorama Online News covers the shocking incident in Tamil Nadu where seven uncoupled train coaches rolled unmanned for six kilometers along the main track. Quick action by a railway gatekeeper prevented a major disaster, though the incident has raised serious questions about passenger safety and railway protocols.