ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോ-ടാക്സി പണിമുടക്ക്. ശനിയാഴ്ച വരെയാണ്  പണിമുടക്ക്. യാത്രാനിരക്കുകൾ അടിയന്തരമായി പുതുക്കി നിശ്ചയിക്കണമെന്നാണ് ആവശ്യം. ആപ്പ് അധിഷ്ഠിത ക്യാബ് കമ്പനികളുടെ സാമ്പത്തിക ചൂഷണം അവസാനിപ്പിക്കണമെന്നും  ഡ്രൈവർമാർ ആവശ്യപ്പെട്ടു.

 

ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് പ്രഖ്യാപിച്ച  പ്രതിഷേധത്തെ പിന്തുണച്ച് ചാലക് ശക്തി യൂണിയൻ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സമരം തുടരുന്നതിനാൽ റെയിൽവേ സ്റ്റേഷനുകളിൽ അടക്കം എത്തുന്ന യാത്രക്കാർ ദുരിതത്തിലാണ്.

 

ENGLISH SUMMARY:

Auto-rickshaw and taxi drivers in Delhi have gone on strike protesting rising fuel prices and demanding a revision in fare rates. The protest, supported by transport unions, has disrupted travel across the city, leaving commuters and railway passengers facing major difficulties.