• മുഖ്യതിരഞ്ഞെടുപ്പ കമ്മിഷ്ണര്‍ ഗ്യാനേഷ് കുമാറിനെതിരെ പരാതി നൽകുന്നതിനായി ഇന്ത്യാ സഖ്യ നേതാക്കൾ സുപ്രീംകോടതിയിലേക്ക് പ്രതിഷേധമാർച്ച് ആരംഭിച്ചു. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽനിന്ന് രണ്ട് ബസുകളിലായാണ് നേതാക്കളും എംപിമാരും പുറപ്പെട്ടത്.

മുഖ്യതിരഞ്ഞെടുപ്പ കമ്മിഷ്ണര്‍ ഗ്യാനേഷ് കുമാറിനെതിരെ പരാതി നൽകുന്നതിനായി ഇന്ത്യാ സഖ്യ നേതാക്കൾ സുപ്രീംകോടതിയിലേക്ക് പ്രതിഷേധമാർച്ച് ആരംഭിച്ചു. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽനിന്ന് രണ്ട് ബസുകളിലായാണ് നേതാക്കളും എംപിമാരും പുറപ്പെട്ടത്. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മമത ബാനർജി തുടങ്ങിയ പ്രമുഖ നേതാക്കൾ ബസിലുണ്ട്. എഐഎസ്‌എഫ് നേതാവ് നേഹയും രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്. Also Read: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണം; പ്രമേയം പാസാക്കി നിയമസഭ; കത്തിച്ച് ബിജെപി

ബാരഖംബയിലെത്തിയശേഷം അവിടെനിന്ന് കാൽനടയായി സുപ്രീംകോടതിയിലേക്ക് നീങ്ങാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. ചീഫ് ജസ്റ്റിസിന് പരാതി നൽകുകയാണ് പ്രതിഷേധമാർച്ചിന്റെ ലക്ഷ്യം. മാർച്ചിനൊപ്പം ആയിരക്കണക്കിന് പ്രവർത്തകരും അണിനിരന്നതോടെ ബാരഖംബയിൽ വൻ പൊലീസ് വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രതിഷേധത്തിന് പൊലീസ് വിലക്കേർപ്പെടുത്തിയതോടെ ബാരഖംബയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. റോഡിലിരുന്ന് പ്രതിഷേധിച്ച എഐഎസ്എഫ് പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. പ്രതിഷേധക്കാരെ വലിച്ചിഴച്ച് പൊലീസ് വാഹനങ്ങളിലേക്ക് മാറ്റുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. പ്രദേശത്ത് പ്രതിഷേധം ശക്തമായതോടെ സുരക്ഷാ ക്രമീകരണങ്ങളും കർശനമാക്കി.

ഗ്യാനേഷ് കുമാറിന്‍റെ രാജിയല്ലാതെ മറ്റൊരു പോംവഴിയും മുന്നിലില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ ഡൽഹിയെ തടവിലാക്കിയിരിക്കുകയാണെന്നും ആർഎസ്എസ്–ബിജെപി ഗുണ്ടകൾ രാജ്യതലസ്ഥാനത്ത് സ്വതന്ത്രമായി വിഹരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗ്യാനേഷ് കുമാർ മാപ്പുസാക്ഷിയാകാൻ തയ്യാറായാൽ ക്ഷമിക്കാൻ തയ്യാറാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഞങ്ങൾ നടത്തുന്നത് ശിവതാണ്ഡവമാണെന്നും അതിന് പ്രത്യേക തയ്യാറെടുപ്പുകൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

INDIA bloc leaders, including Rahul Gandhi, Mallikarjun Kharge, Priyanka Gandhi and Mamata Banerjee, launched a march towards the Supreme Court to submit a complaint against Chief Election Commissioner Gyanesh Kumar. Tensions erupted in Barakhamba after police stopped the protest and arrested AISF workers staging a sit-in. Rahul Gandhi reiterated his demand for Gyanesh Kumar's resignation and criticised the Union government over the handling of protests in Delhi.