• കേരളത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കാൻ സാധ്യത. ഒക്ടോബർ 15, 16 തീയതികളിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കേരളത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കാൻ സാധ്യത. സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ സൂചനകൾ. വെള്ളിയാഴ്ച വരെ കേരളത്തിൽ മഴ ലഭിക്കാനിടയുണ്ട്. ഒക്ടോബർ 15, 16 തീയതികളിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. Also Read: അമ്മയുടെ മന്ത്രവാദം കാരണം ആളുകള്‍ മരിക്കുന്നു...; തീകൊളുത്തി കൊന്ന് മകന്‍

തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥാ സാഹചര്യങ്ങൾ ശക്തമാക്കുന്നു. ഈ ഘടകങ്ങൾ കേരളത്തിലടക്കം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മഴയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നാണ് വിലയിരുത്തൽ.

വരും ദിവസങ്ങളിൽ മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശിക്കുന്നു.

ENGLISH SUMMARY:

Kerala is likely to receive the northeast monsoon within the next 48 hours, with widespread rain and thunderstorms expected across the state. Heavy rainfall is possible in isolated areas on October 15 and 16 due to a cyclonic circulation off the Tamil Nadu coast and the potential formation of a low-pressure area over the Bay of Bengal. People are advised to remain cautious about waterlogging and traffic disruptions.