trans-train-abuse

ഉത്തരേന്ത്യയിലും മറ്റും ട്രെയിനുകളില്‍ സഞ്ചരിച്ചവര്‍ക്ക് അത്ര സുഖകരമല്ല ഉത്തരേന്ത്യന്‍ ട്രെയിന്‍ യാത്ര എന്നറിയുമായിരിക്കും.  ബുക്ക് ചെയ്ത എസി സീറ്റുകളില്‍ വരെ കയറിയിരിക്കുന്ന യാത്രികരും, ലഹരി ചവച്ച് ട്രെയിനില്‍ തന്നെ തുപ്പുന്നവരും ക്രിമിനലുകളും നിറഞ്ഞതായിരിക്കും യാത്ര. എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്തമായി ട്രെയിനില്‍ കയറുന്ന ഒരു കൂട്ടരുണ്ട് ട്രാന്‍സ്ജെന്‍ഡര്‍ ഭിക്ഷക്കാര്‍. കൈകള്‍ കൊട്ടിയും മുഖത്ത് തലോടിയും പണം പിരിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ പണം നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ പോയേക്കാം. എന്നാല്‍ ചില അവസരങ്ങളില്‍ ഫോണോ പഴ്സോ തട്ടിപ്പറച്ചും, തെറിപറഞ്ഞും, സ്വകാര്യഭാഗങ്ങളില്‍ പിടിച്ച് അധിക്ഷേപിച്ചും പോകുന്നവരുമുണ്ട്. 

ഈയടുത്ത് ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു ടൂറിസ്റ്റ് ആഗ്രയില്‍ ട്രെയിനില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ യാചകിയില്‍ നിന്നും നേരിട്ട മോശം അനുഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇയാള്‍ തന്നെയാണ് തനിക്കുണ്ടായ മോശം അനുഭവത്തിന്‍റെ വിഡിയോ പങ്കുവച്ചത്. 

ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ സഞ്ചരിക്കുകയായിരുന്നു ബ്രിട്ടീഷ് യുവാവ്. തന്‍റെ ചുറ്റുമുള്ളവരോട് സംസാരിക്കുന്നതിനിടയില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ യുവതി കമ്പാര്‍ട്ട്മെന്‍റിലേക്ക് കടന്നുവരികയാണ്. കമ്പാര്‍ട്ട്മെന്‍റില്‍ വിദേശിയെ കണ്ട ഇവര്‍ ഇയാളോട് പണമാവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ മുഖത്തടിക്കുമെന്നായി യുവതിയുടെ ഭീഷണി. ഇതിനിടെ ബ്രിട്ടീഷ് യുവാവിന് ചുറ്റുമുള്ളവര്‍ ചിരിക്കുന്നതും ചിലര്‍ ഇവര്‍ക്ക് പണം നല്‍കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 

യുവതി പലതവണ കയ്യടിച്ച് പണം ചോദിച്ചിട്ടും യുവാവ് പണം നല്‍കാന്‍ തയ്യാറായില്ല. തന്‍റെ പെണ്‍സുഹൃത്ത് പണമെല്ലാം കൊണ്ടുപോയി എന്ന് പറഞ്ഞ് യുവാവ് ഇവരെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഇതിനിടെ കുപിതയായ ഇവര്‍ തന്‍റെ വസ്ത്രങ്ങള്‍ അഴിച്ചെറിയാന്‍ തുടങ്ങി. ഇത് കണ്ട് ഭയന്ന യുവാവ് തന്‍റെ ക്യാമറ തിരക്കുന്നതും ദൈവമേ ദൈവമേ (Oh God.. Oh God) എന്നുറക്കെ കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

തുടര്‍ന്ന് യുവാവ് നഗ്നയായ യുവതിയില്‍ നിന്നും തിരഞ്ഞിരുന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ വീണ്ടും വസ്ത്രം ധരിച്ച ഇവര്‍ യുവാവിനെ ഒരു വട്ടം കൂടി  തള്ളി കംപാര്‍ട്ടുമെന്‍റില്‍ നിന്ന് പുറത്തുപോകുകയാണ്. ഭയന്ന യുവാവ് തന്‍റെ നെഞ്ചത്ത് പിടിച്ച് ആശ്വസിക്കുന്നതും തൊട്ടടുത്തിരിക്കുന്ന ആള്‍ ഇയാളുടെ നെഞ്ചത്ത് ഉഴിഞ്ഞുകൊടുക്കുന്നതുമോടെ വിഡിയോ അവസാനിക്കുകയാണ്. കര്‍ശനമായ നിയമങ്ങളുണ്ടായിട്ടും അധികൃതര്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ രാജ്യത്തിന് തന്നെ ഇത് നാണക്കേടായിരിക്കും എന്ന സന്ദേശമാണ് വിഡിയോ നല്‍കുന്നത്. 

ENGLISH SUMMARY:

Indian train travel can be an uncomfortable experience, especially in North India, with issues like ticketless travelers, drug users, and criminals. However, a distinct group that often causes distress are transgender beggars who may resort to intimidation or even theft if their demands for money are not met.