Birth Certificate Transgender Couple

രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ മാതാപിതാക്കളായ സിയ– സഹദ് ദമ്പതികളെ രക്ഷിതാക്കളായി അംഗീകരിച്ചു. മൂന്ന് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കുഞ്ഞിന്‍റെ ജനന സര്‍ട്ടിഫിക്കറ്റ് കോഴിക്കോട് കോര്‍പ്പറേഷന്‍ അനുവദിച്ചത്. 

മൂന്നുവയസുകാരി സബിയയുടെ കളിചിരിയുടെ വെളിച്ചത്തിലാണ് സിയ– സഹദ് ദമ്പതികളുടെ കുഞ്ഞുലോകം മുന്നോട്ട് പോകുന്നത്. സബിയ ജനിച്ചത് മുതല്‍ ജനനസര്‍ട്ടിഫിക്കറ്റ് ഒരു തലവേദനയായിരുന്നു. അച്ഛന്‍, അമ്മ എന്നതിന് പകരം ജനനസര്‍ട്ടിഫിക്കറ്റില്‍  രക്ഷിതാക്കള്‍ എന്ന് രേഖപ്പെടുത്തണമെന്നായിരുന്നു ട്രാന്‍സ് ദമ്പതികളായ ഇവരുടെ ആവശ്യം. 

എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കിയ സഹദിന് മാതാവെന്നും സിയയുടെ പേര് പിതാവെന്നും രേഖപ്പെടുത്താനേ കഴിയൂ എന്ന് അധികൃതര്‍ നിലപാടടെടുത്തു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയെടുത്തതും. പുരുഷനായി ജനിച്ച് പിന്നീട് സ്ത്രീയായി മാറിയ ആളാണ് സിയ. സഹദ് ആകട്ടെ സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ ആളും.  

ഇത്തരത്തില്‍ അച്ഛനമ്മമാരാകുന്ന എല്ലാ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്കും പരിരക്ഷ  കിട്ടുന്ന തരത്തിലാണ് കോടതി ഉത്തരവ്. കോഴിക്കോട്ടുകാരിയായ സിയയും തിരുവനന്തപുരം സ്വദേശിയായ സഹദും 2020 ലാണ് ഒരുമിച്ചത്.

India's First Transgender Parents Recognized:

Transgender parents Sahad and Ziya have been recognized by the Kozhikode Corporation, marking a significant victory after a three-year legal battle for their child's birth certificate. This landmark decision allows them to be officially registered as parents, offering protection and recognition for all transgender couples becoming parents in India.