AI Generated Image

AI Generated Image

TOPICS COVERED

വിവാഹേതര ബന്ധം സംശയിച്ച് യുവതിയെ ബോസിന്റെ ഭാര്യ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പുനെയില്‍ സഞ്ജയ് സാവന്ത് എന്ന അഭിഭാഷകന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന 35കാരിയായ പൂനം ദിനേശ് മന്‍ ആണ് കൊല്ലപ്പെട്ടത്. തന്റെ ഭര്‍ത്താവുമായി പൂനത്തിന് ബന്ധമുണ്ടെന്നാരോപിച്ചാണ് 42കാരിയായ സ്വാതി സാവന്ത് കൊല നടത്തിയത്. കൊലയ്ക്കു ശേഷം മൃതദേഹം ചാക്കിനകത്താക്കി ഉപേക്ഷിക്കാന്‍ സ്വാതി ശ്രമിച്ചതായി പൊലീസ് പറയുന്നു. 

വിവാഹിതയായിരുന്ന പൂനം സമയമായിട്ടും ഓഫീസില്‍ നിന്നും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് അന്വേഷണം ആരംഭിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഭാര്യയെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കി. ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ പൂനത്തെ അന്വേഷിച്ച് ഭര്‍ത്താവ് ഓഫീസിലെത്തി. അപ്പോഴാണ് ഓഫീസിന്റെ വാതില്‍ തുറന്ന നിലയില്‍ കണ്ടെത്തിയത്. 

അകത്ത് കടന്നു നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ പൂനത്തെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പൂനത്തിന് തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഒരു ഇരുമ്പ് ദണ്ഡുപയോഗിച്ചാണ് സ്വാതി കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. 

പ്രതിയെ കസറ്റഡിയിലെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വാതിയുടെ ഭര്‍ത്താവ് സഞ്ജയ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നിയമവിഭാഗത്തില്‍  പ്രവര്‍ത്തിക്കുകയാണ്. മറ്റു സാമൂഹ്യസംഘടനകളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന അഭിഭാഷകനാണ് സഞ്ജയ് സാവന്ത്.  

A 35-year-old woman was reportedly murdered by her boss's wife in Pune:

A 35-year-old woman was reportedly murdered by her boss's wife in Pune over suspicions of an extramarital affair. The victim, identified as Poonam Dinesh Man, was an employee at the office of an advocate named Sanjay Sawant. The accused, 42-year-old Swati Sawant, allegedly committed the crime under the belief that Poonam was involved in a relationship with her husband. According to the police, after the murder, Swati attempted to dispose of the body by stuffing it into a sack.