crying-scam

ഏറ്റവും കൂടുതല്‍ ആളുകള്‍ നിസഹായരാകുന്ന അവസ്ഥ ആശുപത്രികളിലായിരിക്കും. രോഗത്തെ നേരിടുന്ന തങ്ങളുടെ ബന്ധുവിനായി അവര്‍ കരഞ്ഞുപോകും. ഏറ്റവും ദുര്‍ബലമാകുന്ന ഈ അവസ്ഥയില്‍ നമ്മളെ ഒരാള്‍ ആശ്വസിപ്പിക്കുന്നത് മികച്ച ഒരു അനുഭവമാണ്. എന്നാല്‍ ഈ വികാരം തട്ടിപ്പിനായി ഉപയോഗിക്കുന്ന ഒരു കൂട്ടരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്ത വാര്‍ത്തയാണ് പുറത്തുവരുന്നത്. 

പാറോ എന്ന സ്ത്രീയാണ് സംഘത്തിന്‍റെ നേതാവ്. ആശുപത്രിയിലും അമ്പലങ്ങളിലും പാറോ ദുഃഖിതരായ സ്ത്രീകളെ സമീപിക്കും. തുടര്‍ന്ന് ഇവരുടെ വിവരങ്ങള്‍ ചോദിച്ചറിയും. സമാനമായ ഒരു സാഹചര്യം ഞൊടിയിടയില്‍ മെനഞ്ഞ് പാറോ സ്ത്രീകളുമായി സൗഹൃദത്തിലാകും. പീന്നീട് ഇവരുടെ കൂടെ പാറോ നടക്കും. 

ഇതേസമയം പാറോവിന്‍റെ സംഘത്തിലെ മറ്റുള്ളവര്‍ ഇരുവരെയും ആക്രമിക്കാനെന്ന രീതിയില്‍ വരും. എന്തോ പന്തികേടുണ്ട് ആരൊക്കെയോ തങ്ങളെ ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് പറഞ്ഞ് ഇരയെ പാറോ ഭയപ്പെടുത്തും. സ്വര്‍ണവും പണവും തനിക്ക് ഊരിത്തന്ന് ഓടിരക്ഷപ്പെട്ടോളു താന്‍ അതുമായി നിശ്ചിത സ്ഥലത്തേക്ക് രക്ഷപ്പെട്ട് ഓടിയെത്താമെന്ന് പാറോ ഉറപ്പ് നല്‍കുന്നു. തുടര്‍ന്ന് പണവും സ്വര്‍ണവും കൈക്കലാക്കി ഇവര്‍ മുങ്ങുന്നു. 

ഇത്തരത്തില്‍ രണ്ട് തട്ടിപ്പുകളാണ് പാറോയു സംഘവും വിജയകരമായി നടപ്പിലാക്കിയത്. അന്‍പതോളം പേരെ ഇവര്‍ ഇത്തരത്തില്‍ സമീപിച്ചിരുന്നു. എന്നാല്‍ പലരും തട്ടിപ്പ് മനസിലാക്കി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ തട്ടിപ്പിനിരയായവര്‍ ഇതിലും കൂടുതലാകാമെന്നും പലരും ഭയം കാരണം ഇത് പുറത്തുപറയാതിരിക്കുന്നതായിരിക്കാമെന്നും പൊലീസ് കരുതുന്നു. 2023 മുതല്‍ പാറോ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് കണ്ടെത്തിയത്. 

ENGLISH SUMMARY:

Delhi police have arrested a gang led by a woman named Paro who exploited vulnerable people in hospitals and temples. This gang would gain the trust of grieving individuals and then orchestrate fake attacks to steal their valuables, making off with gold and cash.