സിബിഐ റജിസ്റ്റര്‍ ചെയ്ത മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാളിനെയും മനീഷ് സിസോദിയ ഉള്‍പ്പെട്ട എഎപി നേതാക്കളെയും കുറ്റവിമുക്തരാക്കി കോടതി. ഡല്‍ഹി വിചാരണാക്കോടതിയുടേതാണ് വിധി. മദ്യനയം രൂപീകരിച്ചതില്‍ വിശാല ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇവര്‍ ഇനി വിചാരണ നേരിടേണ്ടതില്ലെന്നും വ്യക്തമാക്കിയ കോടതി രൂക്ഷ വിമര്‍ശനമാണ് സിബിഐക്കെതിരെ ഉയര്‍ത്തുന്നത്. 

കേസിലെ 23 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. അന്വേഷണത്തില്‍ വലിയ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കിയ കോടതി വലിയ കുറ്റപത്രം നല്‍കിയത് കൊണ്ട് കാര്യമില്ലെന്നും  ആരോപണം സാധൂകരിക്കാന്‍ തക്ക സാക്ഷിമൊഴികള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി. കേജ്​രിവാളിനെ പ്രതിചേര്‍ക്കാന്‍ ഒരു തെളിവും ഇല്ലെന്നും പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. 

വിധികേട്ട കേജ്​രിവാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഒരുതെറ്റും ചെയ്യാത്ത തന്നെ ആറുമാസം ജയിലില്‍ ഇട്ടുവെന്നും കള്ളനെന്ന് വ്യാപകമായി പ്രചരിപ്പിച്ചുവെന്നും കേജ്​രിവാള്‍ പറഞ്ഞു. പ്രധാനമന്ത്രി നടത്തിയ ഗൂഢാലോചനയാണിതെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയ എതിരാളികളെ ഇങ്ങനെയല്ല നേരിടേണ്ടതെന്നും തുറന്നടിച്ചു. 

ENGLISH SUMMARY:

In a major legal breakthrough, a Delhi court has acquitted former CM Arvind Kejriwal and Manish Sisodia in the high-profile liquor policy scam case. The Rouse Avenue Court, in its February 2026 verdict, pulled up the CBI for a lack of evidence and noted that no criminal conspiracy could be established. Special Judge Jitender Singh discharged all 23 accused, stating that the prosecution failed to provide cogent material to support the serious allegations. Following the verdict, an emotional Arvind Kejriwal broke down in front of the media, declaring that "truth has triumphed" over political vendetta. The court emphasized that a voluminous chargesheet without supporting witness statements cannot sustain a trial. This judgment marks the end of a long legal battle that saw top AAP leaders behind bars for months.