TOPSHOT - Russia's Mirra Andreeva holds the trophy after winning the French Open tennis tournament women's singles final match against Poland's Maja Chwalinska on day 14 of the French Open tennis tournament on Court Philippe-Chatrier at the Roland-Garros Complex in Paris on June 6, 2026. (Photo by Thomas SAMSON / AFP)

ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് 19കാരി മിറ ആന്‍ഡ്രീവ. റഷ്യന്‍ താരത്തിന്റെ കന്നി ഗ്രാന്‍ഡ്സ‌്‌ലാം കിരീടം. ഫൈനലില്‍ പോളണ്ടിന്റെ മയ ഹലിന്‍സ്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റഷ്യയുടെ കൗമാരതാരം തോല്‍പിച്ചത്. ആരു ജയിച്ചാലും അത് ചരിത്രമാകുന്ന പോരാട്ടമായിരുന്നു മിറ ആന്‍ഡ്രീവ–മയ ഹലിന്‍സ്കി ഫൈനല്‍. 

Winner Russia's Mirra Andreeva, left, and second placed Poland's Maja Chwalinska pose with trophies after the final tennis match at the French Open in Paris, Saturday, June 6, 2026. (AP Photo/Thibault Camus)

ഫൈനലിലിന്റെ തുടക്കം ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായി തോന്നി. ഒരുഘട്ടത്തില്‍ പോളീഷ്താരം ആദ്യ സെറ്റില്‍ 3–2ന് മുന്നിലെത്തി. എന്നാല്‍ അവിടെ നിന്ന് റഷ്യയുടെ 19കാരി മുന്നേറി. ഹലിന്‍ക്സിയുടെ അസാധാര ശൈലി ടൂര്‍ണമെന്റി പലതാരങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. എന്നാല്‍ 24കാരിയായ പോളിഷ് താരത്തിന് മുന്നില്‍ 19കാരിയായ ആന്‍ഡ്രീവ ക്ഷമയോടെ കാത്തുനിന്നു. റാലികളിലൂടെ ലോകറാങ്കിങ്ങില്‍ 114ാം സ്ഥാനത്തായിരുന്ന ഹലിന്‍സ്കിയെ ആന്‍ഡ്രീവ പിടിച്ചുകെട്ടി. 

ബേസ് ലൈനില്‍ നിന്ന് കരുത്തുറ്റ ഷോട്ടുതിര്‍ത്തും മുന്നോട്ടുകയറി ഡ്രോപ് ഷോട്ടുകള്‍ പായിച്ചും ആന്‍ഡ്രീവ കളം നിറഞ്ഞപ്പോള്‍ ആദ്യ സെറ്റ് 6–3ന് നേടി. രണ്ടാം സെറ്റ് അനായാസം 6–2ന് ആന്‍‍ഡ്രീവ നേടുമ്പോള്‍ അത് ഫ്രഞ്ച് ഓപ്പണില്‍ പുതുയുഗപ്പിറവിയായി. 1992ന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന പ്രായംകുറഞ്ഞതാരമായി 19കാരി ആന്‍ഡ്രീവ. 2014ല്‍ മരിയ ഷറപ്പോവ ഫ്രെ​ഞ്ച് ഓപ്പണ്‍ നേടിയ ശേഷം ഒരു റഷ്യന്‍‌താരത്തിന്റെ കിരീടമാണിത്. 

ENGLISH SUMMARY:

Russian teenager Mirra Andreeva captured her maiden Grand Slam title by defeating Poland’s Maja Halinska in the French Open final. The 19-year-old dominated the match in straight sets and became the youngest Roland Garros champion since 1992. Andreeva is also the first Russian player to lift the French Open trophy since Maria Sharapova in 2014.