ജാതി പറഞ്ഞ് ആക്ഷേപിച്ച് സ്കൂളിലെ  ആയയെ പിരിച്ചു വിട്ടെന്ന് പരാതി. തിരുവനന്തപുരം  മണ്ണടിക്കോണം സ്വദേശി ജയശ്രീയെ  ജോലിയിൽ നിന്ന് പറഞ്ഞു വിട്ടെന്നാണ് പരാതി. ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിനെതിരെയാണ് പരാതി.  അയ്യങ്കാളി വിദ്യാലയത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയ പഞ്ചമിയുടെ നാലാം തലമുറക്കാരിക്കാണ് ദുരനുഭവം.  

നിന്റെ മണം കുട്ടികൾക്ക് ഇഷ്ടപ്പെടുന്നില്ല എന്നു പറഞ്ഞ് അധിക്ഷേപിച്ചെന്നും  ആരോപണമുണ്ട്. ജയശ്രീ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. എന്നാൽ ഒന്നര ദിവസം മാത്രം ജോലിക്ക് എത്തിയ ആയ ജോലിയുടെ ബുദ്ധിമുട്ട് പറഞ്ഞ് ഒഴിഞ്ഞുപോയതാണെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. 

ENGLISH SUMMARY:

A woman from Thiruvananthapuram has alleged that she was dismissed from her job as an ayah at a school after being subjected to caste-based discrimination. The complainant, Jayasree, claims she was insulted and told that children disliked her smell. While a police complaint has been filed, the school management denies the allegations and says she left the job on her own.