john-brittas-deepak-kumar-3

 

ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ നിലകൊണ്ട ദീപക് കുമാര്‍ എന്ന യുവാവിന് പിന്തുണയുമായി ജോണ്‍ ബ്രിട്ടാസ് എംപി. ദീപക് കുമാറിന്‍റെ വീട്ടിലെത്തിയ എംപി, നിയമ – രാഷ്ട്രീയ പിന്തുണ വാഗ്ദാനം ചെയ്തു. ദീപക്കിന്‍റെ കുടുംബാംഗങ്ങളെയും കണ്ടു. ബഹിഷ്കരണ ഭീഷണി നേരിടുന്ന ദീപക്കിന്‍റെ ജിംനേഷ്യത്തിലെത്തി പതിനായിരം രൂപയുടെ വാര്‍ഷിക അംഗത്വവുമെടുത്തു. 

 

ദീപക്കിന്‍റെ അമ്മ ഊര്‍മിള നടത്തുന്ന ചായക്കടയിലെത്തി ചായയും കുടിച്ചു. തുടര്‍ന്ന് ബജ്‍റംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച തുണിക്കട ഉടമ വക്കീല്‍ അഹമ്മദിന്‍റെ കടയിലും എംപിയെത്തി. സാരിയും വാങ്ങിയാണ് മടങ്ങിയത്. ബാബ സ്കൂള്‍ ഡ്രസ് എന്ന ഈ തുണിക്കടയുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ടാണ് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. അന്ന് പ്രതിഷേധക്കാര്‍ക്കെതിരെ രംഗത്തുവന്നത് തുണിക്കടയ്ക്ക് സമീപം ജിംനേഷ്യം നടത്തുകയായിരുന്ന ദീപക്കാണ്. 

 

തുടര്‍ന്ന് ദീപക്കിനെതിരെ ബഹിഷ്കരണ ആഹ്വാനമുണ്ടായിരുന്നു. ഈ ജിമ്മില്‍നിന്നാണ് എംപി വാര്‍ഷിക അംഗത്വമെടുത്തത്. സംഘര്‍ഷമുണ്ടാക്കിയതിന് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെയും ഇവരെ തടഞ്ഞതിന് ദീപക് കുമാറിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. ദീപക്കിനെതിരെ കേസെടുത്തതിലും എംപി പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. 

ENGLISH SUMMARY:

MP John Brittas has come forward in support of Deepak Kumar, the young man who stood up against Bajrang Dal activists in Kotdwar, Uttarakhand. The MP visited Deepak Kumar’s home and assured him of legal and political support. He also met Deepak’s family members. Facing a boycott threat, Deepak’s gym was visited by the MP, who purchased an annual membership worth ten thousand rupees.