AI Image

ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിനെ തുടര്‍ന്ന് സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികള്‍ പാര്‍പ്പിട സമുച്ചയത്തിന്‍റെ ഒന്‍പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വിശിഖ(16), പ്രാചി (14), പഖി (12) എന്നിവരാണ് മരിച്ചത്. 

കോവിഡ് കാലത്താണ് കുട്ടികള്‍ 'കൊറിയന്‍ ലവ്' എന്ന ടാസ്ക് ബേസ്ഡ് ഗെയിം കളിക്കാന്‍ തുടങ്ങിയത്. ഇതിന് അടിമപ്പെട്ടതോടെ സ്കൂളില്‍ പോകുന്നതും മുടങ്ങി. ഗെയിം കളിച്ച് അതില്‍ ഭ്രമിച്ച് പോയ കുട്ടികള്‍, തങ്ങള്‍ ഇന്ത്യക്കാരല്ലെന്നും കൊറിയന്‍ രാജകുമാരിമാരാണെന്നുമാണ് കരുതിയിരുന്നത്. കുട്ടികളുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളിലാണ് ഇക്കാര്യമുള്ളത്. ഇങ്ങനെ പഠനം മുടക്കി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ഗെയിം കളിച്ചിരിക്കാതെ സ്കൂളില്‍ പോകണമെന്നും കുട്ടികളുടെ അമ്മ പറഞ്ഞതോടെയാണ് ജീവനൊടുക്കാന്‍ മൂവരും തീരുമാനിച്ചത്. ആത്മഹത്യാക്കുറിപ്പും ഇവര്‍ എഴുതി വച്ചിരുന്നു. അച്ഛന്‍ ക്ഷമിക്കണമെന്നും ഇതാണ് യഥാര്‍ഥ ജീവിതം എന്നും അതില്‍ എഴുതിയിരുന്നു.

പുലര്‍ച്ചെ രണ്ട് മണിയോടെ ഫ്ലാറ്റിലെ പൂജാമുറിയില്‍ കുട്ടികള്‍ കയറി. ഇതിന്‍റെ ഉയരത്തിലുള്ള ജനാലകളിലൊന്നിന് അഴികള്‍ ഉണ്ടായിരുന്നില്ല. ഇത് തുറന്ന ശേഷം കസേരയിട്ട് ഇവിടേക്ക് ഓരോരുത്തരായി വലിഞ്ഞു കയറുകയും താഴേക്ക് ചാടുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ മൂവരെയും കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരിമാര്‍ തമ്മില്‍ ഇഴപിരിയാത്ത സ്നേഹമായിരുന്നുവെന്നും അതാണ് ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

In a shocking incident from Ghaziabad, three sisters aged 16,14.and 12 committed suicide following a severe addiction to online games and YouTube content. The sisters were deeply influenced by Korean culture and virtual games, with their diaries revealing a delusion that they were actually "Korean Princesses" and not Indians. The tragic step was taken after their mother confiscated their mobile phones to break their digital addiction, leading to extreme emotional distress. Police recovered handwritten notes where the girls expressed a desire to live in a fictional world rather than reality. This case highlights the alarming rise of internet addiction among teenagers and the psychological impact of immersive virtual environments. Experts emphasize the need for parental supervision and mental health support for children displaying behavioral changes due to excessive screen time. Local authorities are currently investigating the specific apps and games that fueled the sisters' obsession.

Google trending topic: korean lover game