• അടൂരില്‍ യുവതിയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഏഴംകുളം സ്വദേശി അരുണ്‍ അറസ്റ്റില്‍

പത്തനംതിട്ട അടൂരിലെ ഷെഹാനയുടെ തൂങ്ങിമരണത്തില്‍ കാമുകന്‍ അറസ്റ്റില്‍. ഏഴംകുളം സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്.ആത്മഹത്യാപ്രേരണയ്ക്കാണ് കേസ്. തൂങ്ങിമരിക്കും മുന്‍പ് അരുണ്‍ ഷെഹാനയെ മര്‍ദിച്ചതായി കണ്ടെത്തി.കെഎസ്ഇബി താല്‍ക്കാലിക ഡ്രൈവര്‍ ആണ് അരുണ്‍. 

തിങ്കളാഴ്ച രാത്രിയാണ് അടൂര്‍ നെല്ലിമുകള്‍ സ്വദേശിനി ഷെഹാനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 31 വയസായിരുന്നു പ്രായം.ഒരു കുട്ടിയുടെ അമ്മ കൂടിയായ ഷെഹാന ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു.

വീട്ടിലെ ബഹളം കേട്ട നാട്ടുകാര്‍ നഗരസഭാ കൗണ്‍സിലറെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോഴാണ് ഷെഹാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷെഹാനയുടേത് ആത്മഹത്യയെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി.മരണ ദിവസം തന്നെ കാമകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

ENGLISH SUMMARY:

A man named Arun, a temporary KSEB driver from Ezhamkulam, has been arrested for abetting the suicide of 31-year-old Shehana in Adoor, Pathanamthitta. Shehana, a mother of one, was found hanging in her home on Monday night; autopsy reports confirmed the cause of death as suicide. Police investigations revealed that Arun had assaulted Shehana shortly before the incident occurred. The accused was taken into custody on the day of the incident and has now been remanded by the court.