AI Generated Image
12വയസുകാരനെ മനുഷ്യമനസാക്ഷി മരവിക്കുംവിധത്തില്‍ ക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛന്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് മേഖലയിലാണ് അതിക്രൂരമായി കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച്ച രാവിലെ അമ്മയുടെ മൊബൈല്‍ വാട്സാപ്പിലേക്ക് കുട്ടിയുടെ ചിത്രം ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ദൃശ്യങ്ങള്‍ കണ്ട് അമ്മ ബോധരഹിതയായി വീണെന്ന് ബന്ധുക്കള്‍ പറയുന്നു.
രാവിലെ 9.50നാണ് കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ച് പൊലീസിനു ഫോണ്‍കോള്‍ ലഭിക്കുന്നത്. ഉടന്‍ തന്നെ ശാസ്ത്രി മേഖലയിലെത്തിയ പൊലീസും ആ കാഴ്ച കണ്ടുഞെട്ടി. 7ാം ക്ലാസുകാരനായ കുട്ടിയെ പൊലീസ് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അങ്ങേയറ്റം ക്രൂരമായ തരത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ശരീരത്തിലാകമാനം മുറിവുകളും ക്ഷതങ്ങളും സംഭവിച്ചിട്ടുണ്ട്. സ്പോര്‍ട്സ് വിഷയങ്ങളില്‍ തല്‍പ്പരനായ കുട്ടി വ്യാഴാഴ്ച വൈകിട്ട് കളിക്കാന്‍ പോയ ശേഷം തിരിച്ചുവന്നില്ല. കുടുംബം പലവഴിക്ക് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പിറ്റേദിവസം രാവിലെ അമ്മയ്ക്ക് സന്ദേശം ലഭിക്കുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്, വ്യാഴാഴ്ച വൈകിട്ട് ആറരയോടെ കുട്ടിയേയും സഹോദരനേയും ഓട്ടോ ഡ്രൈവറായ രണ്ടാനച്ഛന്‍ വാജിദ് ഖാന്‍ വീട്ടില്‍ കൊണ്ടുവിട്ടു. പിന്നീടാണ് കുട്ടി കളിക്കാനായി പോയത്. അവിടെ നിന്നും രണ്ടാനച്ഛന്‍ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ ദൃശ്യങ്ങള്‍ അയച്ച നമ്പര്‍ സ്വിച്ച് ഓഫ് ആണെന്നും പ്രതി വാജിദ് ഖാന്‍ ഒളിവില്‍പ്പോയെന്നും പൊലീസ് പറയുന്നു.
ആദ്യഭര്‍ത്താവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതിനെത്തുടര്‍ന്നാണ് കുട്ടിയുെട അമ്മ 2020ല്‍ വാജിദ് ഖാനെ വിവാഹം ചെയ്തത്. ആദ്യഘട്ടത്തില്‍ കാര്യങ്ങളെല്ലാം സാധാരണ നിലയിലായിരുന്നെങ്കിലും പിന്നീട് വാജിദ് ഖാന്‍ കുട്ടികളോട് വളരെ മോശമായി െപരുമാറാന്‍ തുടങ്ങി. തുടര്‍ന്ന് രണ്ട് കുട്ടികളും ഹോസ്റ്റലില്‍ താമസമാരംഭിച്ചെന്നും ഈയടുത്ത കാലത്താണ് വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും കുടുംബം പറയുന്നു.
ഇതോടെ വാജിദ് ഖാന്‍ വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ഇതാണ് കുഞ്ഞിന്റെ ക്രൂരകൊലയില്‍ അവസാനിച്ചതെന്നും ബന്ധു പറയുന്നു. ഭാരതീയ ന്യായ് സംഹിത 130(1) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.