congress-delhi

TOPICS COVERED

നിയമസഭാതിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക അന്തിമമാക്കാന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ ഡല്‍ഹിക്ക്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ മധുസുദനന്‍ മിസ്ത്രിയുമായി നാളെ ചര്‍ച്ച നടത്തും. സിറ്റിങ് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 40 സീറ്റുകളിലെ പേരുകള്‍ ‌അന്തിമമാക്കുകയാണ് ലക്ഷ്യം. കെ.മുരളീധരന്റെ പേര് നിലവില്‍ വട്ടിയൂര്‍ക്കാവിലാണ് പരിഗണിക്കുന്നതെങ്കിലും മറ്റ് എവിടേക്ക് എങ്കിലും മാറ്റണമോയെന്ന കാര്യത്തില്‍ ഡല്‍ഹി ചര്‍ച്ചയിലാണ് തീരുമാനമെടുക്കുക. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ തിരഞ്ഞെടുപ്പ് സമിതി അടുത്താഴ്ച ചേരുന്നുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം ആദ്യ പട്ടിക പുറത്തുവിട്ടാല്‍ പോരേയെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് കെഎസ്.യുവും സ്ഥാനാര്‍ഥി പട്ടിക നേതൃത്വത്തിന് കൈമാറി. സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ പട്ടികയാണ് പ്രധാനമായും നേതൃത്വത്തിന് മുന്‍പിലുള്ളത്. 

അലോഷ്യസ് സേവ്യര്‍ കാഞ്ഞിരപ്പള്ളി, പീരുമേട് സീറ്റുകളിലും സീനിയര്‍ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷമ്മാസിനെ കണ്ണൂരിലും ആന്‍ സെബാസ്റ്റ്യനെ ഇരിഞ്ഞാലകുടയിലും പരിഗണിക്കണമെന്നാണ് ആവശ്യം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് കൊല്ലത്തെ വിവിധ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. നാളെ യാത്രയ്ക്ക് അവധിയായിരിക്കും. മാര്‍ച്ച് രണ്ടിനും കൊല്ലത്താണ് പര്യടനം. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് മാര്‍ച് മൂന്നിന് അവധിയാണ്. പിന്നീട് തിരുവനന്തപുരത്താണ് യാത്ര.

Congress Leaders in Delhi for Kerala Election Candidate Finalization:

Congress leaders are in Delhi to finalize the first phase of candidate lists for the Kerala Assembly Elections. Key discussions will involve opposition leader V.D. Satheesan and KPCC president Sunny Joseph with the screening committee chairman, Madhusudan Mistry, aiming to confirm names for 40 seats including sitting constituencies.