വധു കാമുകനൊപ്പം ഒളിച്ചോടിയതിനു പിന്നാലെ വരന്‍ ജീവനൊടുക്കി. കര്‍ണാടകയിലാണ് സംഭവം. വരന്‍റെ മരണമറിഞ്ഞ് വിവാഹം നടത്തിയതിനു ഇടനിലക്കാരനായ ദല്ലാളും തൂങ്ങിമരിച്ചതാണ് റിപ്പോര്‍ട്ട്. സരസ്വതിയും ഹരീഷും രണ്ടുമാസങ്ങള്‍ക്കു മുന്‍പാണ് വിവാഹിതരായത്. ജനുവരി 23ന് രാവിലെ അമ്പലത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ സരസ്വതി കാമുകനൊപ്പം ഒളിച്ചോടി.
ഇവരെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിലാണ് സരസ്വതി കാമുകനായിരുന്ന ശിവകുമാറിനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയത്. പിന്നാലെ ഭര്‍ത്താവ് 30കാരനായ ഹരീഷ് തന്‍റെ മരണത്തിനു കാരണക്കാരായവരുടെ പേരുകള്‍ എഴുതിവച്ച് ജീവനൊടുക്കി. എന്നാല്‍ ഹരീഷിന്‍റെ മരണം വിവാഹം നടത്തിയ ദല്ലാളും സരസ്വതിയുടെ അമ്മാവനുമായ രുദ്രേഷിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കിയെന്ന് കുടുംബം പറയുന്നു.
തുടര്‍ന്ന് ഇയാളും ആത്മഹത്യ ചെയ്തെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹത്തിനു മുന്‍പേ സരസ്വതിക്ക് പ്രണയമുണ്ടായിരുന്നെന്നും ഭര്‍ത്താവ് ഹരീഷിന് ഇക്കാര്യം ബോധ്യമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. എന്നാല്‍ സരസ്വതിയെ വിവാഹം കഴിച്ചു തരണമെന്ന് കുടുംബത്തിലടക്കം ഹരീഷ് സമ്മര്‍ദം ചെലുത്തിയെന്നും, ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് അമ്മാവന്‍ രുദ്രേഷ് ആണെന്നും പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഹരീഷും രുദ്രേഷും ജീവനൊടുക്കിയത് മാനസിക സമ്മര്‍ദം താങ്ങാനാവാതെയെന്ന് ദേവാംങ്കരെ പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്ത് പറഞ്ഞു. രണ്ടു പേരുടേയും മരണത്തില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് ഉറപ്പിക്കുന്നു.