കുടുംബ തര്‍ക്കത്തെ തുടര്‍ന്നു ഗര്‍ഭിണിയായ മരുമകളെ ഭര്‍തൃപിതാവ് കഴുത്തറുത്തുകൊന്നു. കര്‍ണാടക റായ്ച്ചൂരിലാണു കുടുംബ കലഹം 25കാരിയുടെയും നാലുമാസമായ ഗര്‍ഭസ്ഥ ശിശുവിന്റെയും ജീവനെടുത്തത്.

റായ്ച്ചൂര്‍ സിര്‍വാര താലൂക്കിലെ അനഗി ഗ്രാമത്തിലാണു നടുക്കുന്ന ഇരട്ടകൊല. രേഖയെന്ന യുവതിയാണു കൊല്ലപെട്ടത്. ഭര്‍ത്താവിന്റെ മാതാപിതാക്കളുമായി കലഹത്തെ തുടര്‍ന്നു മാറിതാമസിച്ചിരുന്ന രേഖ അടുത്തിടെയാണു കുടുംബ വീട്ടിലേക്കു തിരികെയെത്തിയത്. ഇന്നലെ ഉച്ചയോടെ ഭര്‍തൃപിതാവ് സിദ്ധപ്പയുമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നു ടി.വി കണ്ടുകൊണ്ടിരിക്കെ പിറകിലൂടെയെത്തി സിദ്ധപ്പ കഴുത്തറുക്കുകയായിരുന്നു. കരഞ്ഞുകൊണ്ടു വീടിനു പുറത്തേക്കോടിയ രേഖ മുറ്റത്തു കുഴഞ്ഞു വീണു. ബഹളം കേട്ടു  ഓടിയെത്തിയ അയല്‍വാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഹളത്തിനിടെ സിദ്ധപ്പ ഓടിരക്ഷപെടുകയും ചെയ്തു. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണു രേഖ നാലുമാസം ഗര്‍ഭിണിയായണന്ന കാര്യം സ്ഥിരീകരിച്ചത്. ഒളിവില്‍പോയ സിദ്ധപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു.

ENGLISH SUMMARY:

Karnataka double murder tragically claims the lives of a pregnant woman and her unborn child following a family dispute. The horrific incident, involving a father-in-law, occurred in Raichur, highlighting a severe domestic conflict.