പ്രീമിയം യാത്ര സൗകര്യങ്ങളോടെയാണ് വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിച്ചത്. എസി കോച്ചുകള്‍ മാത്രമുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ ടിക്കറ്റില്ലാത്ത യാത്രക്കാര്‍ കയറിയ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബിഹാറിലെ വന്ദേഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടന യാത്രയ്ക്കിടെയായിരുന്നു സംഭവം എന്ന കുറിപ്പോടെയാണ് വിഡിയോ.
വാതിലടയ്ക്കുന്നതിന് മുന്‍പ് പുറത്തിറങ്ങാന്‍ ട്രെയിനിലുണ്ടായിരുന്നവര്‍ പറയുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. പുതിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കാണാന്‍ കയറിയവരാണോ അതേ ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ കയറിയതാണോ എന്നതില്‍ വ്യക്തതയില്ല.
ആന്‍ഡാര്‍ സ്റ്റേഷനിലായിരുന്നു സംഭവം. ഗേറ്റ് അടച്ചാല്‍ കുഴപ്പമാകും എന്നാണ് കോച്ച് അറ്റന്‍ഡന്റ് യാത്രക്കാരോട് പറയുന്നത്. വേഗം ഇറങ്ങണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ഇതോടെ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഇറങ്ങുന്നത് വിഡിയോയില്‍ കാണാം. ബീഹാറിലെ പല ഗ്രാമങ്ങളിലും അനൗദ്യോഗികമോ നിയമവിരുദ്ധമോ ആയ റെയിൽവേ സ്റ്റോപ്പുകൾ ഉള്ളതിനാൽ ആളുകൾ ടിക്കറ്റെടുക്കാതെ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത് പതിവാണെന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ടുള്ള എക്സിലെ പോസ്റ്റ്.