Nagpur: RSS Chief Mohan Bhagwat addresses the gathering during the launch of Ajraamar SanghGeet' composed by Padma Shree singer Shankar Mahadevan, organised by Khasdar Sanskrutik Mahotsav Samiti marking the centenary year of RSS, in Nagpur, Sunday, Sept. 28, 2025. (PTI Photo)(PTI09_28_2025_000566B)
വീട്ടില്‍ സംസാരങ്ങള്‍ കുറയുന്നതാണ് ലൗവ് ജിഹാദിന് കാരണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഇതിനെതിരായ ശ്രമങ്ങള്‍ വീടുകളില്‍ നിന്ന് ആരംഭിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഭോപ്പാലില്‍ സ്ത്രീ ശക്തി സംവദ് പരിപാടിയിലാണ് ആര്‍എസ്എസ് അധ്യക്ഷന്‍ ഇക്കാര്യം പറഞ്ഞത്.
പെണ്‍കുട്ടി എങ്ങനെയാണ് അപരിചതരാല്‍ സ്വാധീനിക്കുന്നത് എന്ന് രക്ഷിതാക്കള്‍ പരിശോധിക്കണം. കുടുംബങ്ങൾക്കുള്ളിൽ ശക്തമായ ആശയവിനിമയം പ്രധാനമാണ്. മക്കളുടെ ധാർമ്മിക മൂല്യങ്ങൾ 12 വയസിനുള്ളില്‍ വീട്ടില്‍ നിന്ന് രൂപപ്പെടും. അമ്മയാണ് ഇതു ചെയ്യേണ്ടത്. സ്ത്രീക്കും പുരുഷനും ഇടയില്‍ പങ്കാളിത്ത സമത്വം അനിവാര്യമാണ്. ചരിത്രപരമായി സ്ത്രീകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയരായിരുന്നുവെങ്കിലും ആ സാഹചര്യങ്ങളില്‍ മാറ്റം വന്നുവെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ പണ്ടുകാലത്ത് നിയന്ത്രണങ്ങളുണ്ടായിരുന്നു എന്നാല്‍ അത് മാറിയിട്ടുണ്ട്. രക്ഷിതാക്കള്‍ മക്കളോട് സംസാരിച്ചാല്‍ അവരുടെ വികാരം മനസിലാക്കാന്‍ സാധിക്കും. അതിന് അനുസരിച്ച് മക്കളെ ശരിയായ വഴിക്ക് നയിക്കാനാകും. ലവ് ജിഹാദ് തടയാന്‍ കുടുംബം, സമൂഹം, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഐക്യവും സാമൂഹിക സന്തുലാനാവസ്ഥയും ആവശ്യമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
അതേസമയം, മോഹന്‍ ഭാഗവതിന്‍റെ ലൗ ജിഹാദ് വാദത്തെ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി വിമര്‍ശിച്ചു. പങ്കാളിയെ സ്വീകരിക്കാന്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് അദ്ദേഹം മഹാരാഷ്ട്രയിലെ അമരാവതിയില്‍ പറഞ്ഞു. ലൗ ജിഹാദ് ശരിക്കും നടക്കുന്നുണ്ടെങ്കില്‍ പാര്‍ലമെന്‍റില്‍ ഡാറ്റ കാണിക്കണം. കഴിഞ്ഞ 11 വര്‍ഷത്തെ കണക്ക് കാണിക്കട്ടെ. തൊഴിലില്ലായ്മ, ചൈന ലഡാക്ക് വിഷങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണിത് പറയുന്നതെന്നും ഒവൈസി പറഞ്ഞു.