ഒഡീഷയിലെ ധെങ്കനാൽ ക്വാറിയിൽ വൻ സ്ഫോടനം. രണ്ട് പേർ മരിച്ചു. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരത്തെത്തുടർന്ന് തിരച്ചിൽ തുടരുകയാണ്. അനധികൃത ഖനനമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച വൈകുന്നേരമാണ് ഗോപാൽപൂർ ഗ്രാമത്തിന് സമീപമുള്ള ക്വാറിയിൽ അപകടമുണ്ടായത്. ഉഗ്രസ്ഫോടനത്തിന് പിന്നാലെ പാറക്കെട്ടുകൾ ഇടിഞ്ഞു വീഴാൻ ആരംഭിച്ചു. ഇത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
മരിച്ച രണ്ടുപേർ ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സും അഗ്നിശമന സേനയും പൊലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. ഡോഗ് സ്ക്വാഡും സ്ഥലത്തുണ്ട്. മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് ക്വാറി പ്രവർത്തിച്ചിരുന്നതെന്ന് ആരോപണമുണ്ട്. ജില്ലാ കളക്ടർ ആശിഷ് പാട്ടീലും എസ്.പി അഭിനവ് സോങ്കറും സംഭവസ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.