ഒമ്പതാംക്ലാസിലെ തറയില്‍ വട്ടത്തില്‍ കുത്തിയിരുന്ന് പെണ്‍കുട്ടികളുടെ കൂട്ട മദ്യപാനം. സഹപാഠി ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആറു കുട്ടികളെ സ്കൂളില്‍ നിന്നും സസ്പെന്‍ഡ് െചയ്തു. തിരുനെൽവേലി പാളയംകോട്ടയിലെ സർക്കാർ എയ്ഡഡ് സ്കൂളിലെ ക്ലാസ് മുറിയിലാണ് സംഭവം.
സഹപാഠിയായ പെണ്‍കുട്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. വലിയ ഞെട്ടലിലും ആശങ്കയിലുമാണ് മാതാപിതാക്കള്‍. സ്കൂളില്‍ പോയ കുട്ടികള്‍ക്ക് ഇത്തരമൊരു സാഹചര്യം എങ്ങനെ ഉണ്ടായി എന്നതാണ് ആദ്യത്തെ ചോദ്യം. കുട്ടികള്‍ക്ക് മദ്യം ലഭിച്ചത് എങ്ങനെയെന്ന കാര്യത്തിലും ഉത്തരം ലഭിച്ചിട്ടില്ല.
ഈ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ 6 വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പ്ലാസ്റ്റിക് ഗ്ലാസിലാണ് മദ്യസേവ. 6 വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തെന്നും എന്നാൽ, പരീക്ഷ എഴുതാൻ അനുവദിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
സംഭവം വിവാദയമായതോടെ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും കൗൺസിലിങ് നൽകാനാണ് തീരുമാനം. വിഷയം പ്രതിപക്ഷവും ആയുധമാക്കുകയാണ്. മദ്യമൊഴുക്കുന്ന സർക്കാരാണ് തിരുനെൽവേലി സംഭവത്തിന്റെ ഉത്തരവാദികളെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.