TOPICS COVERED

ആദ്യ രാത്രിയില്‍ മുറിയിലെത്തിയ ഭാര്യ ആവശ്യപ്പെട്ടത് വെളിച്ചം കുറയ്ക്കാന്‍, ഇത് കേട്ട് മുറിക്ക് പുറത്തിറങ്ങിയ വരനെ പിന്നീട് കണ്ടെത്തുന്നത് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ആദ്യ രാത്രി മുറിയില്‍ നിന്നും ഒളിച്ചോടിയ വരനെ അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം ഹരിദ്വാറില്‍ നിന്നും കണ്ടെത്തുന്നത്. 

അഞ്ച് ദിവസം മുന്‍പ് മുസാഫര്‍ നഗറില്‍ നിന്നാണ് മുഹ്സിന്‍ വിവാഹം കഴിച്ചത്. ആദ്യ രാത്രി മുറിയിലെത്തിയപ്പോള്‍ വധു കാത്തിരിക്കുകയായിരുന്നു. മുറിയിലെ വെളിച്ചം അധികമായതിനാല്‍ ചെറിയ ബള്‍ബ് വേണമെന്നായിരുന്നു വധുവിന്‍റെ ആവശ്യം. ബള്‍ബ് എടുക്കാന്‍ പോയ മുഹ്സിന്‍ പിന്നീട് തിരികെ വന്നില്ല. രാത്രി മുഴുവന്‍ തിരഞ്ഞെങ്കിലും ആളെ കണ്ടെത്താനായില്ല. അതിനിടെ ഗംഗ കനാലിലേക്ക് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

തിങ്കളാഴ്ചയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. കുടുംബക്കാരനെ മുഹ്സിന്‍ താന്‍ വിളിച്ച് ഹരിദ്വാറിലുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് കുടുംബക്കാരുമായി ഹരിദ്വാറിലെത്തി വീട്ടിലെത്തിക്കുകയായിരുന്നു. ഭാര്യയ്ക്ക് മുന്നില്‍ പരിഭ്രാന്തനായെന്നും ഇത് മാനസിക സമ്മര്‍ദ്ദമായെന്നും മുഹ്സിന്‍ പറഞ്ഞു. ഇതാണ് ആദ്യ രാത്രി ഒളിച്ചോടാന്‍ കാരണമായതെന്നും വരന്‍ പറഞ്ഞു. 

''ആദ്യ രാത്രി ആകെ പരിഭ്രാന്തനായി. ചെറിയ പേടിയുണ്ടായി. ഇതോടെ സമ്മര്‍ദ്ദമായി. ഭാര്യ ചെറിയ ബള്‍ബ് കൊണ്ടുവരാന്‍ പറഞ്ഞതോടെ അവസരമാക്കി നേരെ വീട്ടില്‍ നിന്നും ഇറങ്ങി. ഒരു രാത്രി മുഴുവന്‍ കനാലിലാണ് കഴിച്ചു കൂട്ടിയത്'', മുഹ്സിന്‍ പറഞ്ഞു. നവംബര്‍ 28 ന് ഹരിദ്വാറിലെത്തിയെന്നും തിങ്കളാഴ്ച വീട്ടുകാരെ പറ്റി ഓര്‍ത്തപ്പോള്‍ ഫോണ്‍ കടം വാങ്ങി വീട്ടിലേക്ക് വിളിക്കുകയായിരുന്നുവെന്നും മുഹ്സിന്‍ പറഞ്ഞു. 

ENGLISH SUMMARY:

First night fear led to groom running away and being found in Haridwar. The groom cited anxiety and pressure from the wedding night as the reason for his disappearance.