Image credit:x/NikitaS

Image credit:x/NikitaS

ഇന്‍സ്റ്റഗ്രാമിലിടാന്‍ റെയില്‍വേ പാളത്തില്‍ നിന്ന് റീല്‍സെടുത്ത കൗമാരക്കാരന് ദാരുണാന്ത്യം. ഒഡീഷയിലെ പുരിയിലാണ് സംഭവം. അമ്മയ്​ക്കൊപ്പം  ദക്ഷിണകാളി ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയ വിശ്വജിത്ത് സാഹു (15)വാണ് മരിച്ചത്. ജനക്ദേവ്​പുര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. 

ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനൊരുവേയാണ് അപകടമുണ്ടായത്. ട്രെയിന്‍ വരുന്നത് കണ്ടിട്ടും റീല്‍സെടുക്കുന്നത് തുടരുകയായിരുന്നു വിശ്വജിത്ത്. ജനക്ദേവ്​പുറില്‍ സ്റ്റോപ്പില്ലാതിരുന്നതിനാല്‍ അതിവേഗത്തിലാണ് ട്രെയിന്‍ കടന്നുപോയത്. ട്രെയിനില്‍ നിന്നുള്ള കാറ്റടിച്ച് വിശ്വജിത്തിന്‍റെ കയ്യിലുണ്ടായിരുന്ന ഫോണ്‍ തെറിച്ചു പോയി. ചിതറിത്തെറിച്ച നിലയിലാണ് വിശ്വജിത്തിന്‍റെ മൃതദേഹം വീണ്ടെടുക്കാനായത്. 

റീല്‍സെടുക്കുന്നതിനിടെ ആളുകള്‍ അപകടത്തില്‍പ്പെടുന്നത് ഇതാദ്യമല്ല. ഓഗസ്റ്റ് 22ന് ബെറാംപുര്‍ സ്വദേശിയായ യൂട്യൂബര്‍ ദുദുമ വെള്ളച്ചാട്ടത്തില്‍ റീല്‍സെടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടിരുന്നു. ഡ്രോണ്‍ ക്യാമറയുടെ സഹായത്തോടെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ജനശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതരം വിഡിയോകളാണ് സാഗര്‍ ചെയ്തുവന്നിരുന്നത്.

ENGLISH SUMMARY:

Railway Accident: A teenager died while filming a reel near railway tracks in Odisha. The incident highlights the dangers of reckless content creation and the need for greater awareness regarding safety near railways.