കഴിഞ്ഞ ദിവസം സൈബറിടത്ത് വൈറലായ ദൃശ്യമായിരുന്നു ലഹരിമരുന്ന് കൈവശം വെച്ച് എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന യുവാവിന്‍റെത്. കോഴിക്കോട് മേപ്പയൂർ സ്വദേശിയായ വിഷ്ണവുവാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യമായി എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. മിസ്റ്റർ ബുദ്ധൻ എന്നാണ് ഇയാളുടെ അക്കൗണ്ടിന്റെ പേര്.
ലഹരിമരുന്ന് പരസ്യമായി പ്രദർശിപ്പിച്ചും, ലഹരി ഉപഭോഗം പ്രോത്സാഹിപ്പിക്കും വിധവുമായിരുന്നു ഇയാളുടെ വെല്ലുവിളി. ലഹരി കൈവശമുണ്ടെന്നും തന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇയാളുടെ വീട്ടില്‍ പൊലീസ് എത്തിയതോടെ വിഡിയോ റീച്ചിന് വേണ്ടി താന്‍ ചെയ്തതാണെന്നും കയ്യിലിരുന്നത് കല്ലുപ്പാണെന്നും പറയുന്നു. പൊലീസിനെ കൂടെ നിര്‍ത്തിയാണ് ഇയാളുടെ പുതിയ വ്ലോഗ്.
റീച്ചാകാന്‍ വേണ്ടി ഇത്തരം വിഡിയോകള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടി വേണമെന്നും സൈബറിടത്ത് എന്തും വിളിച്ച് പറയുന്ന നടപടി ശരിയല്ലെന്നുമാണ് കമന്‍റുകള്‍. ഇനി താന്‍ നല്ല വിഡിയോ മാത്രമെ ചെയ്യു എന്നാണ് യുവാവ് പറയുന്നത്.