modi-insta

TOPICS COVERED

ഇൻസ്റ്റാഗ്രാമിൽ പത്ത് കോടി ഫോളോവേഴ്‌സ് എന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന നേതാവെന്ന നേട്ടത്തിലെത്തിയത്. പത്ത് കോടി ഫോളോവേഴ്‌സിനെ നേടുന്ന രാഷ്ട്രീയക്കാരില്‍ ഒന്നാമനാണ് ഇന്ത്യൻ പ്രധാനമന്ത്രി.

2014 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്നത്. ഫോളോവേഴ്‌സിൻ്റെ എണ്ണത്തിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ളവരുടെ ആകെ ഫോളോവേഴ്‌സിലും മുകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനം. 4.32 കോടി ഫോളോവേഴ്‌സുമായി ട്രംപ് രണ്ടാമതും 1.5 കോടി ഫോളോവേഴ്‌സുമായി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബാവോ സുബ്യന്തോ മൂന്നാമതുമാണ്.

ENGLISH SUMMARY:

Narendra Modi has achieved the milestone of 100 million followers on Instagram, surpassing all other world leaders in terms of popularity on the platform. This achievement makes him the most followed politician globally on Instagram, solidifying his significant digital influence.