mumabi-anvika-death

Image Credit: Meta AI (Left), X (Right)

TOPICS COVERED

ഫ്ലാറ്റിന്‍റെ പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശിയായ അന്‍വിക പ്രജാപതിയാണ് മരിച്ചത്. ഷോപ്പിങിന് പോകുന്നതിനായി അമ്മയ്​ക്കൊപ്പം പുറത്തേക്കിറങ്ങുമ്പോഴായിരുന്നു അപകടം. വീട് പൂട്ടുന്നതിനായി മകളെ ഷൂറാക്കിലേക്ക് അമ്മ കയറ്റി ഇരുത്തി. നിമിഷ നേരം കൊണ്ട് ഫ്ലാറ്റിന്‍റെ ജനാലയിലേക്ക് പിടിച്ച് കയറിയ കുഞ്ഞ്, നിലവിട്ട് താഴേക്ക് വീഴുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരം എട്ടുമണിയോടെയായിരുന്നു സംഭവം. അമ്മയ്ക്ക് പിന്നാലെ വീട്ടില്‍ നിന്ന് അന്‍വിക ഇറങ്ങി വരുന്നതും വാതിലില്‍ കിടന്ന ചെരുപ്പില്‍ തെന്നി വീഴുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ അമ്മ അന്‍വികയെ എടുത്ത് ഷൂറാക്കിന് മുകളിലേക്ക് ഇരുത്തി. വീട് പൂട്ടി,ചെരുപ്പിട്ട് അമ്മ തിരിയുമ്പോഴേക്കും കുഞ്ഞ് നിലത്തേക്ക് വീണിരുന്നു.

യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ആളുകളാണ് നിലത്ത് നിന്നും കുഞ്ഞിനെ വാരിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. വെസ്റ്റ് വാഷിയിലെ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:

A four-year-old girl, Anvika Prajapati, tragically died after falling from the 12th floor of a Mumbai flat. Learn how a mother's decision led to this devastating child death.