അഹമ്മദാബാദ് വിമാന അപകടത്തില്‍ കൊല്ലപ്പെട്ട വിജയ് രൂപാണിക്ക് 1206 വെറുമൊരു നമ്പര്‍ അല്ല, പതിറ്റാണ്ടുകളായി ഔദ്യോഗിക ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും ഒപ്പം കൂടിയ ഭാഗ്യനമ്പര്‍ ആയിരുന്നു. അതേ നമ്പറില്‍ തന്നെ ഒടുവില്‍ അദ്ദേഹത്തെ തേടി മരണവുമെത്തി. ആദ്യകാലത്ത് ഉപയോഗിച്ച സ്കൂട്ടറിനും പിന്നീട് ഉപയോഗിച്ച കാറുകള്‍ക്കുമുള്‍പ്പെടെ നമ്പര്‍ അതുതന്നെ. അത്രമേല്‍ വിശ്വാസമായിരുന്നു വിജയ് രൂപാണിക്ക് 1206...Also Read: വിമാനം ഇടിച്ചിറങ്ങിയത് എലിസബത്തിന്റെ സഹപ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോസ്റ്റലിലേക്ക്...
അതേ നമ്പര്‍ വരുന്ന 12/06/2025 (ജൂണ്‍ 12)ന് അദ്ദേഹത്തെ മരണം തേടിയെത്തിയത് തീര്‍ത്തും യാദൃച്ഛികം മാത്രം. എയര്‍ ഇന്ത്യ വിമാനം AI171 തകര്‍ന്ന് മരണമടഞ്ഞ 265 പേരില്‍ ഒരാളാണ് 68കാരനായ വിജയ് രൂപാണി. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ കത്തിയമര്‍ന്നു. ലണ്ടനിലുള്ള ഭാര്യയേയും മകളെയും കാണാനായി പോവുന്നതിനിടെയാണ് വിജയ് അപകടത്തില്‍പ്പെട്ടത്. ബിസിനസ് ക്ലാസില്‍ സീറ്റ്നമ്പര്‍ 2D യിലായിരുന്നു വിജയ് രൂപാണി ഇരുന്നത്. രാജ്കോട്ടിലെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ റജിസ്ട്രേഷന്‍ നമ്പര്‍ ദൃശ്യങ്ങളും അപകടശേഷം പുറത്തുവരുന്നുണ്ട്. ബിജെപിക്ക് സംഭവിച്ച വലിയ നഷ്ടമാണ് വിജയ് രൂപാണിയുടെ വിയോഗമെന്ന് ഗുജറാത്ത് ബിജെപി പ്രസിഡന്റ് സിആര്‍ പാട്ടീല്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും അദ്ദേഹം കുറിച്ചു. Also Read: '30 സെക്കന്‍റ്! പിന്നെ പൊട്ടിത്തെറിച്ചു; പുറത്തേക്ക് ചാടിയതെങ്ങനെയെന്ന് അറിയില്ല'
2016 ആഗസ്റ്റ് മുതല്‍ 2021 സെപ്തംബര്‍ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് 2021 സെപ്തംബറില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു. വിമാനാപകടത്തില്‍ സംഭവിച്ച നാശം അങ്ങേയറ്റം സങ്കടകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സങ്കല്‍പ്പിക്കാനാവാത്ത ദുരന്തം. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട വികാസിനേയും പരുക്കേറ്റവരേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അഹമ്മദാബാദില്‍ ഉന്നതതലയോഗം ചേര്‍ന്നു.