temple-couple

ജാതി വിവേചനത്തിന്‍റെ പേരില്‍ യുവ ദലിത് ദമ്പതികളെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി. കര്‍ണാടകയിലെ തുമക്കുരു ജില്ലയിലാണ് അപമാനകരമായ സംഭവം. ഗോണിയിലെ അരസമ്മ ക്ഷേത്രത്തിലാണ് സംഭവം.

ഉന്നതകുല ജാതനായ നാരായണപ്പ സ്വയം ദൈവമെന്ന് പ്രഖ്യാപിച്ച് യുവദമ്പതികളോട് ക്ഷേത്രത്തിനു പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ക്ക് ക്ഷേത്രപരിസരത്ത് പോലും വരാന്‍ യോഗ്യതയില്ലെന്നായിരുന്നു ഇയാളുടെ കണ്ടെത്തല്‍. മുട്ടുകാലില്‍ കുത്തിയിരുന്ന നാരായണപ്പ ഭക്തരുടെ വഴി തടഞ്ഞായിരുന്നു കുടുംബത്തെ അപമാനിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങിലൂടെ പ്രചരിച്ചു.

അപമാനിതരായ ജഗദീഷും കുടുംബവും തുവുക്കര പൊലീസില്‍ പരാതി നല്‍കി. പ്രതികളായ നാരായണപ്പ ഉള്‍പ്പെടെയുള്ള ആറുപേര്‍ക്കെതിരെ എസ്‌സി എസ്ടി വകുപ്പ് പ്രകാരം പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസെടുത്തു.

 

 

Dalit Couple Ousted from Karnataka Temple Amidst Caste Discrimination:

Dalit couple expelled from temple highlights severe caste discrimination in Karnataka. The incident, where a self-proclaimed godman denied entry and insulted the couple, has led to a police case under the SC ST Act.