പ്രതീകാത്മക ചിത്രം: AP (നിയമപരമായ മുന്നറിയിപ്പ്: പുകവലി ആരോഗ്യത്തിന് ഹാനികരം)
ബീഡി വലിക്കുന്നതിനായി കത്തിച്ച തീ, ധരിച്ചിരുന്ന വസ്ത്രത്തിലേക്ക് പടര്‍ന്ന് കിടപ്പുരോഗിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ബാന്ദ്രയിലാണ് സംഭവം. 65കാരനായ ഓംപ്രകാശ് കാംബ്ലെയാണ് മരിച്ചത്. സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷമായി കാംബ്ലെ ശരീരം തളര്‍ന്ന് കിടപ്പുരോഗിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുകവലി പതിവാക്കിയിരുന്ന കാംബ്ലെ വീട്ടില്‍ സഹായികളാരും ഇല്ലാതിരുന്നപ്പോഴാണ് സ്വയം ബീഡി കത്തിക്കുന്നതിനായി ശ്രമിച്ചത്. വസ്ത്രത്തിലേക്ക് തീപ്പൊരി വീണത് കത്തിപ്പടരുകയായിരുന്നു. എഴുന്നേല്‍ക്കാനോ വസ്ത്രം കുടഞ്ഞെറിയാനോ സാധിക്കാതെ വന്നതോടെ സാരമായി പൊള്ളലുമേറ്റു. കുടുംബാംഗങ്ങള്‍ തിരികെ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.