Manipur, May 05 (ANI):Army and Assam Rifles formation under the Spear Corps, in coordination with Manipur Police, CRPF, BSF, and ITBP, launch intelligence-based operations in the hill and valley districts of Kakching, Tengnoupal, Bishnupur and Kangpokpi between 27th April-4th May, in Manipur. (ANI Photo) l
മണിപ്പുരിൽ, മ്യാൻമർ അതിർത്തിയോട് ചേർന്ന് 10 വിഘടന വാദികളെ സുരക്ഷാസേന വധിച്ചു. സൈന്യവും അസം റൈഫിൾസും സംയുക്തമായാണ് വിഘടന വാദികളെ നേരിട്ടത്. വലിയ ആയുധസന്നാഹത്തോടെ ഒരു ഗ്രാമത്തിനു സമീപത്തുകൂടി വിഘടന വാദികൾ പോകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ നടത്തിയത്. തുടർന്ന് ഇവർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തിരിച്ചടിയിലാണ് 10 പേരെ വധിച്ചത്. വലിയ ആയുധശേഖരവും പിടിച്ചെടുത്തു. സൈനിക നടപടി തുടരുകയാണെന്ന് കരസേനയും അസം റൈഫിൾസും അറിയിച്ചു.