തന്‍റെ നേത്രരോഗം മക്കള്‍ക്കും വന്നതിനെത്തുടര്‍ന്നുള്ള മാനസികവേദനയില്‍ അമ്മ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഹൈദരാബാദില്‍ ഗജുലാരമരത്താണ് സംഭവം. 32കാരിയായ തേജസ്വിനിയാണ് തന്‍റെ രണ്ട് ആണ്‍മക്കളെ തേങ്ങവെട്ടുന്ന മഴുവെടുത്ത് കൊലപ്പെടുത്തിയ ശേഷം അഞ്ചാംനിലയില്‍ നിന്നും ചാടിമരിച്ചത്. ആറുപേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.
ഏറെക്കാലമായി നേത്രരോഗത്തിനു ചികിത്സയിലായിരുന്ന തേജസ്വിനിയുടെ രണ്ട് മക്കള്‍ക്കും രോഗം വന്നതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. നാലു മണിക്കൂര്‍ ഇടവിട്ട് തുള്ളിമരുന്ന് ഒഴിക്കാതെ മൂന്നുപേര്‍ക്കും കണ്ണു കാണാത്ത അവസ്ഥയുള്ള രോഗാവസ്ഥയാണിത്. തന്‍റെ രോഗം മക്കള്‍ക്കും വന്നതില്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു തേജസ്വിനി.
അതിനിടെ ഭര്‍ത്താവുമായി ഇതേച്ചൊല്ലി പലതവണ വഴക്കുണ്ടായിരുന്നു. ബഹളത്തിനിടെ ‘നീ പോയി മരിക്ക്’എന്ന് ഭര്‍ത്താവ് പറഞ്ഞതായും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സങ്കടവും വേദനയും സഹിക്കാനാവാതെയാണ് തേജസ്വനി മക്കളായ അര്‍ഷിത് റെഡ്ഡിയേയും ആഷിഷ് റെഡ്ഡിയേയും കൊലപ്പെടുത്തി അഞ്ചാംനിലയില്‍ നിന്നും ചാടിമരിച്ചത്. തേജസ്വിനി അനുഭവിച്ച പ്രശ്നങ്ങളും പ്രതിസന്ധികളും കത്തില്‍ എഴുതിവച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.