രണ്ടു ദിവസമായി കനത്ത മഞ്ഞുവീഴ്ചയും മഴയും തുടരുന്ന ഹിമാചല്‍പ്രദേശിലെ കുളുവില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും. ഇതേ തുടര്‍ന്ന് ദേശീയപാത അടക്കമുള്ള റോഡുകള്‍ തകര്‍ന്നു. പലയിടങ്ങളിലും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. കുളു, ലാഹൂള്‍, സ്പിതി വാലി, കിന്നൗര്‍, ചമ്പ എന്നിവിടങ്ങളെയാണ് മണ്ണിടിച്ചിലും പ്രളയവും ഏറെ ബാധിച്ചിരിക്കുന്നത്. പലയിടങ്ങളും ഒറ്റപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ALSO READ: ഉത്തരാഖണ്ഡില്‍ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു; 16 പേരെ രക്ഷപ്പെടുത്തി...
ചമ്പയിലും മണാലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം, സിബിഎസ്ഇ പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. ഇതുവരെ സംസ്ഥാനത്ത് ഇരുന്നൂറോളം റോഡുകള്‍ അടച്ചു. മിന്നല്‍പ്രളയത്തിന്‍റെ ഒട്ടേറെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സോളാങ് നല്ല, ഗുലാബ, അടൽ ടണൽ, റോഹ്താങ് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടായതിനെത്തുടർന്ന് നെഹ്‌റു കുണ്ഡിനപ്പുറത്തേക്ക് വാഹന ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. നദികള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.