AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
അധ്യാപികയെ പത്തുവര്‍ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തതിന് വിദ്യാഭ്യാസ സ്ഥാപന ഉടമ അറസ്റ്റില്‍. താനെയില്‍ വിദ്യാഭ്യാസരംഗത്ത് അറിയപ്പെടുന്ന രമേശ്ചന്ദ്ര ശോഭ്നാഥ് മിശ്രയെയാണ് ശ്രീ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാല്‍പ്പത്തിരണ്ടുകാരിയായ അധ്യാപകയുടെ പരാതിയിലാണ് അറസ്റ്റ്.
AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
2015ല്‍ 6 ലക്ഷം രൂപ വാങ്ങിയാണ് മിശ്ര സ്വന്തം സ്ഥാപനത്തില്‍ യുവതിക്ക് അധ്യാപികയായി ജോലി നല്‍കിയത്. അതേവര്‍ഷം തന്നെ അവരെ മിശ്ര ബലാല്‍സംഗം ചെയ്തു. പിന്നീട് ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പലവട്ടം ബലാല്‍സംഗം ചെയ്തെന്ന് പരാതിയില്‍ പറയുന്നു. വഴങ്ങിയാല്‍ ജോലി സ്ഥിരപ്പെടുത്താമെന്നും ഇല്ലെങ്കില്‍ പുറത്താക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
അന്‍പത്തിനാലുകാരനായ മിശ്രയ്ക്കെതിരെ അതേ സ്ഥാപനത്തിലെ അധ്യാപികമാരില്‍ ചിലര്‍ ലൈംഗികാതിക്രമ പരാതി നല്‍കിയതോടെയാണ് യുവതി പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്. മിശ്രയ്ക്കുപുറമേ മൂന്നുപേര്‍ക്കെതിരെ കൂടി മറ്റ് അധ്യാപികമാര്‍ പരാതി നല്‍കിയിട്ടുണ്ട്. നാല്‍പ്പത്തിരണ്ടുകാരിയുടെ പരാതിയിലാണ് മിശ്രയെ അറസ്റ്റ് ചെയ്തതെന്ന് ശ്രീ നഗര്‍ പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ ഇന്‍സ്പെക്ടര്‍ ഗുല്‍ജാരിലാല്‍ ഫഡ്തരെ അറിയിച്ചു.