എസ്യുവി സണ്‍റൂഫിലൂടെ പ്രവര്‍ത്തകരെയും അതിഥികളെയും അഭിവാദ്യം ചെയ്യുന്നതിനിടെയില്‍ ഡ്രൈവറെ ചവിട്ടുന്ന എംഎല്‍എയുടെ ദൃശ്യം പുറത്ത്. ബിഹാര്‍ എംഎല്‍എ അനന്ത് സിങ്ങിന്റെ പ്രവൃത്തിക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
Also Read: അമ്മ രണ്ടാഴ്ച മുന്‍പ് മരിച്ചു; ഫ്ലാറ്റിന്റെ 11ാം നിലയില്‍ നിന്നുവീണ് ആറുവയസുകാരന് ദാരുണാന്ത്യം
മകളുടെ വിവാഹാഘോഷ ചടങ്ങിനിടെയാണ് സംഭവം. എംഎല്‍എ വാഹനത്തിന്റെ സണ്‍റൂഫില്‍ നില്ക്കുന്നതും അതിഥികളെ അഭിവാദ്യം ചെയ്യുന്നതുമാണ് വിഡിയോ ദൃശ്യങ്ങളില്‍ ആദ്യം കാണാനാവുക. വാഹനത്തിനു ചുറ്റും അതിഥികളും പ്രവര്‍ത്തരും എംഎല്‍എയെ കാണാനായി കൂടിനില്ക്കുന്നു.
ഇതിനിടെ അപ്രതീക്ഷിതമായാണ് എംഎല്‍എ കടുത്ത ദേഷ്യത്തില്‍ ഡ്രൈവറെ അടിക്കടി ചവിട്ടുന്നത്. വിഡിയോ അതിവേഗം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. എംഎല്‍എയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മകള്‍ ശിവാംഗി സിങ്ങിന്റെ വിവാഹ ആഘോഷത്തിനിടെയാണ് സംഭവം. ആയിരത്തോളം അതിഥികളാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.
ബിഹാറിലെ മൊക്കാമയില്‍ നിന്നുള്ള എംഎല്‍എയാണ് ഛോട്ടെ സര്‍ക്കാര്‍ എന്നുകൂടി അറിയപ്പെടുന്ന അനന്ത് സിങ്. ഈ മാസം 25നായിരുന്നു എംഎല്‍എയുടെ മകളുടെ വിവാഹം.