milit-death-mumbai

TOPICS COVERED

  • മിലിതിന്റെ അമ്മ രണ്ടാഴ്ച മുന്‍പാണ് മരിച്ചത്. ഇതിനു പിന്നാലെ കുട്ടിയെ ബോര്‍ഡിങ് സ്കൂളില്‍ ചേര്‍ക്കാനായി പിതാവ് തയാറെടുക്കുന്നതിനിടെയാണ് ദുരന്തം

ഫ്ലാറ്റിന്റെ പതിനൊന്നാം നിലയില്‍ നിന്നുവീണ് ആറുവയസുകാരന് ദാരുണാന്ത്യം. മുംബൈ നയ്ഗാവ് ഈസ്റ്റില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. മിലിത് ദിനേഷ്കുമാര്‍ സുതാറാണ് മരിച്ചത്. രണ്ടാഴ്ച മുന്‍പാണ് കുട്ടിയുടെ അമ്മ മരിച്ചത്. 

Also Read: സെക്കന്റുകളുടെ വ്യത്യാസത്തില്‍ രണ്ട് എസ്‌യുവികള്‍ ഇടിച്ചു; വായുവിലേക്ക് പറന്നുയര്‍ന്ന് താഴെ

കുട്ടിയുടെ ഫ്ലാറ്റിന് മുന്‍പിലുള്ള ലോബിയുടെ ജനലിനോട് ചേര്‍ന്നുള്ള ഭാഗത്തുനിന്നാണ് കുട്ടി കാല്‍തെറ്റി വീണത്. വീഴ്ചക്കിടെ ഫയര്‍ സേഫ്റ്റി പൈപ്പിലിടിച്ച് കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.  ഈ ജനലിനോട് ചേര്‍ന്ന് സേഫ്റ്റി ഗ്രില്‍സ് സ്ഥാപിക്കാന്‍ ഉടമ തയാറാവാത്തതാണ് അപകടത്തിന് സാഹചര്യമൊരുക്കിയതെന്ന് മറ്റു താമസക്കാര്‍ ആരോപിക്കുന്നു. 

മിലിതിന്റെ അമ്മ രണ്ടാഴ്ച മുന്‍പാണ് മരിച്ചത്. ഇതിനു പിന്നാലെ കുട്ടിയെ ബോര്‍ഡിങ് സ്കൂളില്‍ ചേര്‍ക്കാനായി പിതാവ് തയാറെടുക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. ഹോസ്റ്റലിലേക്ക് മാറാനായി ബാഗുകളുള്‍പ്പെടെ പാക്ക് ചെയ്ത് വച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ പന്ത്രണ്ടാം നിലയില്‍ നിന്നുവീണ് നാലുവയസുകാരി മരിച്ചിരുന്നു. പലതവണ അപകടഭീഷണി ചൂണ്ടിക്കാണിച്ചിട്ടും ഉടമയുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും താമസക്കാര്‍ ആരോപിക്കുന്നു. ലിഫ്റ്റിനുള്‍പ്പെടെ നിരവധി പ്രശ്നങ്ങളുണ്ടെന്നും ഇവര്‍ പറയുന്നു. 

Mother Died Two Weeks Ago; Six-Year-Old Boy Falls to Death From Mumbai Apartment:

A six-year-old boy, Milith Dineshkumar Sutar, died after accidentally falling from the 11th floor of a residential building in Naigaon East, Mumbai. The child reportedly lost his mother just two weeks before the tragic incident, and his father was preparing to send him to a boarding school