rajiv-sonia-shah
  • ‘മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ താങ്കള്‍ ഇല്ലാതാക്കുന്നതായി പത്രങ്ങള്‍ ആരോപിക്കുന്നു, എന്താണ് സംഭവിക്കുന്നത്?’

ഷാബാനു ബീഗം ജീവനാംശക്കേസുമായി ബന്ധപ്പെട്ട വിവാദമുയര്‍ന്നപ്പോള്‍ അന്നു പ്രധാനമന്ത്രിയായിരുന്ന ഭര്‍ത്താവ് രാജീവ് ഗാന്ധിയെ താന്‍ സംശയിച്ചതായും ചോദ്യം ചെയ്തതായും സോണിയ ഗാന്ധി. മൊഴി ചൊല്ലിയ ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടി മുസ്‌ലിം വനിതയായ ഷാബാനു 1985ല്‍ സുപ്രീംകോടതിയെ സമീപിച്ചതും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് സോണിയ ഓര്‍മക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തുന്നത്.

Also Read: 'ആ ജന്മദിനത്തിന് പാർട്ടി ഒരുക്കി രാഹുൽ കാത്തിരുന്നു, പക്ഷേ സുഹൃത്തുക്കളാരും വന്നില്ല'; സോണിയ

സംഭവത്തെക്കുറിച്ച് പത്രത്തിലൂടെയാണ് താന്‍ അറിഞ്ഞതെന്നും അസ്വസ്ഥയായെന്നും സോണിയ പറയുന്നു. ഇതിനു പിന്നാലെ മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ താങ്കള്‍ ഇല്ലാതാക്കുന്നതായി പത്രങ്ങള്‍ ആരോപിക്കുന്നു, എന്താണ് സംഭവിക്കുന്നതെന്നും എന്തിനാണ് ഇതനുവദിക്കുന്നതെന്നും താന്‍ രാജീവിനോട് ചോദിച്ചു. നിനക്കെന്നെ അറിയില്ലേയെന്നായിരുന്നു രാജീവിന്‍റെ മറുപടിയെന്ന് സോണിയ എഴുതുന്നു.

Also Read: ആന്റണിയെ പുകഴ്ത്തി സോണിയ; രാഹുലിന്റെയും പ്രിയങ്കയുടേയും സുരക്ഷയില്‍ ആശങ്ക

മുസ്‌ലിം വ്യക്തിനിയമത്തെ തകര്‍ക്കാതെ ഷബാനുവിനെപ്പോലെയുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് രാജീവ് മറുപടി പറഞ്ഞു. മുസ്‌ലിം സ്ത്രീകള്‍ക്കു കോടതി വിധിച്ചതിനേക്കാള്‍ കൂടുതല്‍ ജീവനാംശം കിട്ടുന്ന തരത്തിലാണ് രാജീവ് പ്രശ്നം പരിഹരിച്ചതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

അതേസമയം പ്രിയങ്കയേയും രാഹുലിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായിരുന്നതായും സോണിയ. സുവര്‍ണക്ഷേത്രത്തില്‍ നിന്ന് തീവ്രവാദികളെ തുരത്താന്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനു പിന്നാലെയാണ് രാഹുലിനേയും പ്രിയങ്കയേയും തട്ടിക്കൊണ്ടുപോകാനിടയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നത്.

സ്കൂളുകളില്‍ രാഹുലിനും പ്രിയങ്കയ്ക്കും സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ അവരെ വീട്ടില്‍ നിര്‍ത്തണമെന്നതായിരുന്നു പിന്നീടുവന്ന നിര്‍ദേശം. ആ നിര്‍ദേശം നടപ്പാക്കിയെന്നും സോണിയ പുസ്തകത്തില്‍ എഴുതുന്നു.

I questioned Rajiv Gandhi, His reply was don’t you know me?, Sonia Writes:

Sonia Gandhi has revealed that when the controversy surrounding the Shah Bano Begum alimony case arose, she questioned her husband, Rajiv Gandhi—who was the Prime Minister at the time—about his stance