066362 03: (NO NEWSWEEK - NO USNEWS) Indian Prime Minister Rajiv Gandhi and his wife Sonia attend the memorial service for Indira Gandhi October 31, 1989 in India. Indira Gandhi was assassinated by two Sikh bodyguards in 1984 in retaliation for her crackdown on Sikhs. (Photo by Robert Nickelsberg/Liaison)

  • രാജീവ് ഗാന്ധിയുമൊത്തുള്ള പ്രണയകാലത്തെയും ജീവിതത്തെയും കുറിച്ച് ഹൃദയം തൊടുന്ന വിഡിയോ എക്സില്‍ പങ്കിട്ട് കോണ്‍ഗ്രസ് ചെയര്‍പഴ്സണ്‍ സോണിയ ഗാന്ധി. 1965 കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ ചെറിയ ഗ്രീക്ക് റസ്റ്ററന്‍റിലാണ് രാജീവുമായുള്ള പ്രണയം പൂവിട്ടതെന്ന് സോണിയ

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമൊത്തുള്ള പ്രണയകാലത്തെയും ജീവിതത്തെയും കുറിച്ച് ഹൃദയം തൊടുന്ന വിഡിയോ എക്സില്‍ പങ്കിട്ട് കോണ്‍ഗ്രസ് ചെയര്‍പഴ്സണ്‍ സോണിയ ഗാന്ധി. 1965 കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ ചെറിയ ഗ്രീക്ക് റസ്റ്ററന്‍റിലാണ് രാജീവുമായുള്ള പ്രണയം പൂവിട്ടതെന്ന് സോണിയ പറയുന്നു. പുറത്തിറങ്ങാനിരിക്കുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' എന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരത്തെ കുറിച്ചും കന്നി എക്സ് വിഡിയോയില്‍ സോണിയ പറയുന്നുണ്ട്. അടുത്തമാസം എട്ടിനാണ് പുസ്തകം പുറത്തിറങ്ങുക. 

Rajiv Gandhi with Sonia Gandhi (File Photo)

'കേംബ്രിജിലെ ഒരു ചെറിയ ഗ്രീക്ക് റസ്റ്റൊറന്‍റില്‍ എന്‍റെ പ്രണയ യാത്രയ്ക്ക് തുടക്കമായി. സ്നേഹവും ചിരിയും ഓര്‍മകളും കൊണ്ടൊരു ലോകം തന്നെ ഞാനും രാജീവും തീര്‍ത്തു. ആ ലോകം ഈ നവംബര്‍ പത്തിന് ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരുങ്ങുകയാണ്'- സോണിയ പറഞ്ഞു. 

'രാജീവ് സുന്ദരനായിരുന്നു. അക്കാലത്ത് ഇംഗ്ലണ്ടിലെ ഭക്ഷണം പരിതാപകരമായിരുന്നു. ഇന്നത്തെപ്പോലെ ഇത്രയും റസ്റ്ററന്‍റുകളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കുറച്ചെങ്കിലും എനിക്കിഷ്ടമാകുന്ന ഭക്ഷണം കിട്ടുന്ന റസ്റ്ററന്‍റുകള്‍ ഞാന്‍ നോക്കി നടന്നു. അങ്ങനെയാണ് ആ ഗ്രീക്ക് റസ്റ്ററന്‍റ് ഞങ്ങള്‍ കണ്ടുപിടിച്ചത്. യൂറോപ്യന്‍സിന് പുറമെ ഇന്ത്യന്‍ വിദ്യാര്‍ഥികളും അവിടെ ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നു. അവിടെവച്ചാണ് ഞാന്‍ രാജീവിനെ കണ്ടുമുട്ടിയത്. ആ കൂടിക്കാഴ്ചയില്‍ തന്നെ രാജീവ് എനിക്ക് പ്രിയപ്പെട്ടവനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. രാജീവിനും അങ്ങനെ തന്നെയായിരുന്നു. ഒരു പൊതുസുഹൃത്താണ് ഞങ്ങളെ തമ്മില്‍ പരിചയപ്പെടുത്തിയത്. പിന്നീട് ഞങ്ങള്‍ സുഹൃത്തുക്കളായി. ആ സൗഹൃദം മെല്ലെ പ്രണയമായി'- സോണിയ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലും സോണിയ അക്കൗണ്ട് തുറക്കുകയും പുസ്തകത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

544 പേജുള്ള പുസ്തകത്തില്‍ സോണിയയുടെ കുട്ടിക്കാലവും രാജീവുമായുള്ള ബന്ധവും വിശദമായി പറയുന്നുണ്ട്. സ്വകാര്യ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളും ഇന്ദിരയുടെയും രാജീവിന്‍റെയും മരണം ജീവിതത്തിലേല്‍പ്പിച്ച ആഘാതവും ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനവുമെല്ലാം സോണിയ വിശദീകരിക്കുന്നുണ്ട്.

ENGLISH SUMMARY:

Congress leader Sonia Gandhi has shared a heartfelt video on X recalling her love story and life with former Prime Minister Rajiv Gandhi ahead of the release of her memoir, Belonging: A Journey of Love. She revealed that their romance began in 1965 at a small Greek restaurant in Cambridge, where a mutual friend introduced them and their friendship gradually blossomed into love. In the video, Sonia describes how they built a world filled with love, laughter and memories, which she is preparing to share with readers through her upcoming book. The 544-page memoir explores her childhood, relationship with Rajiv, personal struggles, the impact of the deaths of Indira and Rajiv Gandhi, and her entry into Indian politics.