bimol-jnu-students
  • അക്കാദമിക പ്രസക്തിയുള്ള ചോദ്യങ്ങളൊന്നുമില്ലാതെ കോണ്‍ഗ്രസ് എംപിയും പ്രഫസറുമായ അംഗോംചയുടെ വൈവ പരീക്ഷ

ജെഎന്‍യു പ്രഫസറും കോണ്‍ഗ്രസ് എംപിയുമായ അംഗോംച ബിമോല്‍ അകോയിജാമിനെതിരെ വിദ്യാര്‍ഥിനികള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ ജെഎന്‍യു ഇന്റേണല്‍ കമ്മിറ്റി അംഗോംച കുറ്റക്കാരനെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. വൈവ പരീക്ഷക്കിടെ വിദ്യാര്‍ഥിനികളോട് സിലബസ് ചോദ്യങ്ങള്‍ക്ക് പകരം കാമുകന്‍മാരെക്കുറിച്ചും ലൈംഗികബന്ധങ്ങളെക്കുറിച്ചുമാണ് അംഗോംച ചോദ്യങ്ങള്‍ ചോദിച്ചതെന്ന് സമിതി കണ്ടെത്തിയിരുന്നു. 

Also Read: 'ഇന്ത്യ കോളനിയല്ല, ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയം നിർണയിക്കേണ്ട'; മസ്കിന് കമൽഹാസന്റെ മറുപടി

‘ക്വിക്കി’ പോലുള്ള ലൈംഗികവാക്കുകള്‍ ആംഗ്യത്തോടെ വിശദീകരിച്ചതായും വിദ്യാര്‍ഥിനികളോട് കൈ പിടിക്കാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും വിദ്യാര്‍ഥിനികളുടെ കയ്യില്‍ പിച്ചിയതായും ജെഎന്‍യു സമിതി കണ്ടെത്തി. വീട്ടില്‍വച്ചും പലപ്പോഴും വൈവ നടത്തി, പല പരീക്ഷകളും രാത്രി 11.40വരെ നീണ്ടു,  ലൈംഗിക ഉള്ളടക്കമുള്ള സിനിമകള്‍ വിദ്യാര്‍ഥിനികള്‍ക്കായി പ്രദര്‍ശിപ്പിച്ചു. വൈവ പരീക്ഷക്കിടെ കരഞ്ഞ പെണ്‍കുട്ടികളെ പരിഹസിച്ചതായും അവര്‍ക്കുവേണ്ടി ടിഷ്യു പേപ്പര്‍ കരുതിയിട്ടുണ്ടെന്ന് പറഞ്ഞതായും പരാതിയിലുണ്ട്. 

'ഡിയർ പ്രൈം മിനിസ്റ്റർ അംബാനി..'; വീണ്ടും പ്രകോപനവുമായി ഇലോൺ മസ്‌ക്

ആഭ്യന്തരസമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് അംഗോംചയെ ഉടനടി ജെഎന്‍യു പുറത്താക്കിയിരുന്നു. വൈസ് ചാന്‍സ്‌ലര്‍ ശാന്തിശ്രീ ഡി പണ്ഡിറ്റിന്റെ ഉത്തരവിലൂടെയാണ് പുറത്താക്കിയത്. വിദ്യാര്‍ഥിനികളുമായും അംഗോംചയുമായും സംസാരിച്ച ശേഷമാണ് ആഭ്യന്തരസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അധ്യാപക–വിദ്യാര്‍ഥി ബന്ധത്തിനു ചേരാത്ത പ്രവൃത്തിയാണ് അംഗോംച നടത്തിയതെന്നും സമിതി നിരീക്ഷിച്ചു. സാധാരണ ക്ലാസില്‍ പോലും യാതൊരു അക്കാദമിക പ്രസക്തിയുമില്ലാതെ ലൈംഗികതയും ഡേറ്റിങ്ങും ചര്‍ച്ച ചെയ്തതായും സമിതി കണ്ടെത്തി. 

ബോയ്ഫ്രണ്ടുമായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാറുണ്ട്? എന്റെ പ്രായമുള്ള ഒരാള്‍ക്ക് നിങ്ങളുടെ പ്രായമുള്ള ഒരാളെ ഇഷ്ടപ്പെടുന്നതില്‍ അഭിപ്രായമെന്താണ്? എന്നീ ചോദ്യങ്ങളും വൈവയുടെ ഭാഗമായി ചോദിച്ചതായി കണ്ടെത്തി. എന്നാല്‍ ആരോപണങ്ങളെല്ലാം തന്നെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നായിരുന്നു അംഗോംചയുടെ പ്രതികരണം. 

മണിപ്പൂരില്‍ നിന്നുള്ള കോൺഗ്രസ് എംപിയാണ് അംഗോംച ബിമോൽ അക്കോയിജാം. ജെഎൻയുവിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിൽ പ്രൊഫസറായിരുന്നു അക്കോയിജം. 

‘Quickie’ Explained Through Gestures, Students Pinched: Allegations Against JNU Professor:

JNU professor and Congress MP Angomcha Bimol Akoijam was dismissed after the university’s Internal Committee reportedly found him guilty of sexual harassment following complaints by female students. The committee found that he allegedly asked students inappropriate questions about their boyfriends and sexual relationships during viva examinations, demonstrated sexual terms such as “quickie” through gestures, and pinched their hands despite their discomfort. The complaints also alleged that he conducted viva examinations at his residence late at night, screened sexually explicit films, and mocked students who cried during examinations. Akoijam denied the allegations, claiming they were intended to malign him