കോഴിക്കോട് കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി വീണ്ടും കോണ്‍ഗ്രസ് - ലീഗ് നേതൃത്വങ്ങള്‍ തമ്മില്‍ അസ്വാരസ്യം. പ്രതിപക്ഷ നേതൃപദവി വേണമെന്ന് ആവശ്യപ്പെട്ട് ഡിസിസി, ലീഗ് ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കി. ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് ലീഗ് നേതൃത്വം മറുപടി പറഞ്ഞെങ്കിലും വിഷയം ചര്‍ച്ച ചെയ്യുന്നതിനോട് അത്ര യോജിപ്പല്ല പാര്‍ട്ടിയിലെ ഭൂരിഭാഗം പേര്‍ക്കുമുള്ളത്.
കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഒരു സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം പോലും കോണ്‍ഗ്രസിന് ഇല്ലാത്ത സാചര്യത്തിലാണ് പ്രതിപക്ഷ നേതൃപദവി ഡിസിസി വീണ്ടും ആവശ്യപ്പെട്ടത്. നേരത്തെ കോണ്‍ഗ്രസിന്‍റെ തന്നെ നിര്‍ദേശപ്രകാരമാണ് പ്രതിപക്ഷ നേതൃപദവി ലീഗിന് വിട്ടുനല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുഹമ്മദ് ഷമീല്‍ തങ്ങളെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു.
കോണ്‍ഗ്രസിനും ലീഗിനും 14 വീതം കൗണ്‍സിലര്‍മാരാണുള്ളത്. അതിനാല്‍ തന്നെ രണ്ട് സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷസ്ഥാനം നേടുമെന്നായിരുന്നു പ്രതീക്ഷ. ഇതനുസരിച്ച് ലീഗ് പ്രതിനിധിയായി കവിത അരുണ്‍ വെല്‍ഫെയര്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആയപ്പോള്‍ നികുതി അപ്പീല്‍ സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ അധ്യക്ഷസ്ഥാനം ഉറപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. സ്റ്റാന്‍ഡിങ് കമ്മറ്റി തിരഞ്ഞെടുപ്പ് ആസൂത്രണത്തിലെ അഭാവമാണ് ചെയര്‍പേഴ്സണ്‍ സ്ഥാനം ബിജെപിക്ക് ലഭിക്കുന്ന സാഹചര്യമുണ്ടായത്. ഇതോടെ നഗരസഭയില്‍ ആദ്യമായി കോണ്‍ഗ്രസിന് ഒരു പ്രധാന സ്ഥാനം പോലും ഇല്ലാത്ത അവസ്ഥയായി. ഇക്കാരണം കൊണ്ടാണ് പ്രതിപക്ഷ നേതൃപദവി വേണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാറിന്‍റെ പ്രതികരണം ഇങ്ങനെ. വിഷയം ചര്‍ച്ച ചെയ്യുമെന്ന് ലീഗ് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സ്ഥാനം വിട്ടു നല്‍കുന്നതിനോട് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുകയാണ്. അതിനാല്‍ സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമേ ലീഗ് ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.