Image: Screenshot, SocialMedia,AI Enhanced

Image: Screenshot, SocialMedia,AI Enhanced

TOPICS COVERED

  • ആന്‍സി സോജനേയും ഡിഎംകെ ഏറ്റെടുത്തോയെന്ന് നെറ്റിസണ്‍സ്. ഡിഎംകെ അനുഭാവിയുടെ കമന്റില്‍ ട്രോള്‍മഴ

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടി രാജ്യത്തിന് അഭിമാനമായ ആൻസി സോജന്റെ ചിത്രത്തിനു താഴെ സോഷ്യല്‍മീഡിയയില്‍ വന്ന കമന്റ് വൈറല്‍! ആന്‍സി സോജന്‍ പരിശീലിച്ചത് ഉദയനിധി സ്പോര്‍ട്സ് സ്കോളര്‍ഷിപ് നേടിയാണെന്ന കമന്റാണ് വന്‍ ട്രോളിന് വഴിവച്ചത്. superstarxyz2023 എന്ന അക്കൗണ്ടില്‍ നിന്നാണ് ആന്‍സിയുടെ ചിത്രത്തിനു താഴെ കമന്‍റിട്ടത്.

Also Read: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി

‘ഉദയനിധി സ്വന്തം പോക്കറ്റില്‍ നിന്നാണോ പണം എടുത്തുകൊടുത്തതെന്നും ആന്‍സി കേരള താരമാണെന്നെങ്കിലും ഓര്‍ക്കണ’മെന്നും ഈ കമന്റിനോട് നെറ്റിസണ്‍സ് പ്രതികരിച്ചു. കേരളത്തില്‍ നിന്ന് ക്ലെയിം ചെയ്തെടുക്കാന്‍ ഇനിയെന്തേലും ബാക്കിയുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. ‘ക്ലയിംഡ് സക്സസ്ഫുളി, സക്സസ്ഫുളി ക്ലെയിംഡ്’ തുടങ്ങിയ കമന്‍റുകളുടെ പെരുമഴയാണ് ആന്‍സിയുടെ ചിത്രത്തിനു താഴെ.

Also Read: 'സ്മിത് മച്ഛാറിന്‍റെ തല പിളര്‍ന്നു, കൈ ഏറെക്കുറെ ഛേദിക്കപ്പെട്ട നിലയില്‍'

മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലം മോഷ്ടിക്കുന്നവരാണ് ഡിഎംകെയെന്നും അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണെന്നും എക്സിലടക്കം യൂസര്‍മാര്‍ പ്രതികരിച്ചു. ടിവികെ സർക്കാർ നേട്ടമുണ്ടാക്കുമ്പോഴും വിപ്ലവകരമായ പദ്ധതികൾ നടപ്പിലാക്കുമ്പോഴും അതെല്ലാം കൊണ്ടുവന്നത് തങ്ങളാണെന്ന് അവകാശപ്പെടാൻ ഡിഎംകെ ഓടിയെത്താറുണ്ടെന്ന് ഒരാള്‍ എക്സില്‍ കുറിച്ചു.ആന്‍സി സോജനെക്കുറിച്ചുള്ള ഡിഎംകെ അനുകൂലിയുടെ വാദവും ഇത്തരത്തിലുള്ളതാണെന്നും അദ്ദേഹം പരിഹസിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയതിന് പിന്നാലെ ആന്‍സി കടുത്ത സൈബറാക്രമണവും നേരിട്ടിരുന്നു. ആന്‍സിക്ക് അഭിനന്ദനം അറിയിച്ചുള്ള പോസ്റ്റുകളുടെ കമന്റ് ബോക്സില്‍ തന്നെയാണ് താരത്തിന്റെ ഹെയര്‍സ്റ്റൈലും കണ്ണെഴുത്തും ആഭരണവും ലുക്കുമൊക്കെ ചര്‍ച്ചയായത്. ഏഷ്യൻ ഗെയിംസ് വനിതാ ലോങ്‌ജംപിൽ രണ്ട് സെന്റിമീറ്റർ മാത്രം ദൂരത്തിൽ സ്വർണം കൈവിട്ടതിന്റെ കാരണം മുടിപ്പിന്നുകളാണെന്നുവരെ ചിലര്‍ കമന്‍റിട്ടു. ഒരു ഡസന്‍ കുണുക്കുകളുള്ളത് ഊരിവച്ച് ചാടിയിരുന്നെങ്കില്‍ സ്വര്‍ണം ലഭിച്ചേനെയെന്നും ചില ‘അഭ്യുദയകാംക്ഷികള്‍’ പ്രവചിച്ചു.

മത്സരാര്‍ഥികളുടെ വേഗം കുറയാന്‍ ഒട്ടനവധി കാരണങ്ങളുണ്ടെന്ന കണ്ടെത്തലുകളും ചിലര്‍ നടത്തി. ആദ്യ ശ്രമം മുതല്‍ അഞ്ചാംശ്രമം വരെ ഒന്നാം സ്ഥാനത്ത് നിന്നശേഷമായിരുന്നു ആന്‍സി പിന്നിലായത്. സ്വര്‍ണനഷ്ടം അപ്രതീക്ഷിതമായിരുന്നു. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ചര്‍ച്ചകള്‍ ഉണ്ടായത്. തന്റെ സഹോദരി അവള്‍ക്കിഷ്ടമുള്ള പോലെ ജീവിക്കുമെന്ന് ആന്‍സിയുടെ സഹോദരി അഞ്ജലി പ്രതികരിച്ചതോടെയാണ് വിമര്‍ശകര്‍ ഒന്നടങ്ങിയത്. അഞ്ജലിയുടെ പ്രതികരണത്തില്‍ കമന്റുമായി ആന്‍സിയും രംഗത്തെത്തിയിരുന്നു. സ്വർണം കൈവിട്ട സങ്കടത്തിലും ഇനിയും പോരാടുമെന്ന ഉറച്ച പ്രഖ്യാപനമാണ് ആൻസി ഏഷ്യൻ ഗെയിംസ് വേദിയിൽ നടത്തിയത്.

 

Udhayanidhi Scholarship Trolls and Ancy sojan style in asian games:

Asian Games silver medalist Ancy Sojan faced viral online trolling after a DMK supporter falsely claimed she was trained under the Udhayanidhi Sports Scholarship, ignoring that she is an athlete from Kerala. Social media users mocked the claim, criticizing the habit of claiming credit for others' hard work. Additionally, Ancy faced severe cyberattacks regarding her look, hairpins, and jewelry, with critics blaming them for her missing the gold medal by two centimeters. The backlash subsided after her sister Anjali firmly defended Ancy's choice to live on her own terms, while Ancy pledged to keep fighting for future victories