Chennai: National Security Advisor Ajit Doval addresses a gathering during the 62nd Convocation of IIT Madras, in Chennai, Friday, July 11, 2025. (PTI Photo)(PTI07_11_2025_000065A)

Chennai: National Security Advisor Ajit Doval addresses a gathering during the 62nd Convocation of IIT Madras, in Chennai, Friday, July 11, 2025. (PTI Photo)(PTI07_11_2025_000065A)

  • രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകാന്‍ ഇന്ത്യയ്ക്ക് മടിയില്ല. അതിന് പരിധിയുമില്ല. അവസാന തുള്ളി രക്തം വരെ ഇന്ത്യ പോരാടും'

പാക് ഭീകരര്‍ പഹല്‍ഗാമില്‍ നിരപരാധികളുടെ ജീവനെടുത്ത സംഭവത്തില്‍ ശക്തമായ തിരിച്ചടിയും ലോകത്തിന് കൃത്യമായ മുന്നറിയിപ്പുമാണ് ഇന്ത്യ നല്‍കിയതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഭീകരത്താവളങ്ങളും ശത്രുവിന്‍റെ ഒളിയിടങ്ങളും തകര്‍ത്തുള്ള 88 മണിക്കൂര്‍ നീണ്ട ഇന്ത്യന്‍ സൈനിക നടപടിയില്‍ പ്രധാനമന്ത്രി വഹിച്ചത് നിര്‍ണായക പങ്കെന്നും അദ്ദേഹം ഡിസ്കവറി ഡോക്യുസീരിസില്‍ വ്യക്തമാക്കി. സൗദി സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ വച്ചേ വിവരങ്ങള്‍ അന്വേഷിച്ചുവെന്നും ആരാണ് ഉത്തരവാദിയെന്നും അവരുടെ വിവരങ്ങളും മാത്രം അറിഞ്ഞാല്‍ മതിയെന്ന് പറഞ്ഞുവെന്നും ഡോവല്‍ വെളിപ്പെടുത്തി.

'ആരാണിത് ചെയ്തത്? എന്നോടുള്ള ആദ്യത്തെ ചോദ്യം അതായിരുന്നു. സൂത്രധാരന്‍മാരെ തിരിച്ചറിയണം. എത്രയും വേഗം എനിക്കത് വേണം'- പ്രധാനമന്ത്രി പറഞ്ഞുവെന്ന് അജിത് ഡോവല്‍ വെളിപ്പെടുത്തി. 'ലോകത്തിനുള്ള സന്ദേശം വളരെ കൃത്യമായിരുന്നു. ഇന്ത്യയുടെ മാന്യതയും സഹിഷ്ണുതയും ദൗര്‍ബല്യമായി ആരും തെറ്റിദ്ധരിക്കേണ്ടതില്ല. പരിണിതഫലം എന്തുതന്നെ ആയാലും ആക്രമിക്കാനും റിസ്കെടുക്കണമെങ്കില്‍ അതിനും ഇന്ത്യ മടിക്കില്ലെന്നതുമായിരുന്നു അത്'- ഡോവല്‍ കൂട്ടിച്ചേര്‍ത്തു. 

പാക്കിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകരത്താവളങ്ങള്‍ തകര്‍ക്കുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഭീകരതയെ പിന്തുണയ്ക്കുന്നതും ഭീകരതയ്ക്കെതിരെ കാര്യക്ഷമമായ നടപടി സ്വീകരിക്കാത്തതും ഇന്ത്യയ്ക്ക് പൊറുക്കാനാവില്ലെന്ന് പാക് സൈന്യം തിരിച്ചറിയണമെന്നും ഇന്ത്യ ആഗ്രഹിച്ചുവെന്നും ഡോവല്‍ വിശദീകരിച്ചു. 'ഒരിക്കല്‍ തുടക്കമിട്ടാല്‍ രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകാന്‍ ഇന്ത്യയ്ക്ക് മടിയില്ല. അതിന് പരിധിയുമില്ല. അവസാന തുള്ളി രക്തം വരെ ഇന്ത്യ പോരാടും. അവസാന ഭീകരനെയും ഇല്ലാതെയാക്കുന്നത് വരെ പോരാട്ടം തുടരമെന്നാണ് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന വാക്കുകളിലൂടെ പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 നിരപരാധികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതിന് തിരിച്ചടിയായി പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരത്താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു.

ENGLISH SUMMARY:

National Security Advisor Ajit Doval has disclosed the intense behind-the-scenes directives from Prime Minister Narendra Modi following the tragic terrorist attack in Pahalgam that killed 26 civilians. In a recent Discovery docuseries, Doval recounted the Prime Minister’s immediate demand to identify the masterminds behind the April 22 atrocity, sparking a retaliatory 88-hour operation that dismantled terror camps in Pakistan and PoK. The NSA asserted that this decisive military action was intended to signal that India will no longer tolerate state-sponsored terrorism and is willing to engage in high-risk operations to ensure national security. Doval’s revelations underscore the shift in India’s strategic posture, affirming that the nation’s commitment to sovereignty remains uncompromising.