pakistan-ex-minister-sheikh-rashid-threatens-india
  • 2020 മുതല്‍ 2022 വരെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നു റാഷിദ്. അവാമി മുസ്​ലിം ലീഗിന്‍റെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം

ഭീകരന്‍ ഹാഫിസ് സയീദിനെ പുകഴ്ത്തിയും ഇന്ത്യയ്ക്ക് നേരെ ഭീഷണി പ്രസംഗം നടത്തിയും പാക്കിസ്ഥാന്‍ മുന്‍ മന്ത്രി ഷെയ്ഖ് റഷീദ്. ലഷ്കര്‍ ഭീകരര്‍ക്കൊപ്പം വേദി പങ്കിട്ടാണ് ഷെയ്ഖ് റഷീദിന്‍റെ ഭീഷണി പ്രസംഗം.  താന്‍ ഹാഫിസ് സയീദിന്‍റെ അടിമയാണെന്നും പാക്കിസ്ഥാനൊപ്പവും ഹാഫിസ് സയിദീനൊപ്പവും എക്കാലവും അടിയുറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന് ദോഷമായുള്ളതൊന്നും ഇന്ത്യയില്‍ നിന്നിനി ഉണ്ടാവില്ലെന്നും അങ്ങനെയുണ്ടായാല്‍ ഇന്ത്യയിലൊരു പക്ഷി പോലും ചിലയ്ക്കില്ലെന്നും അമ്പലമണികള്‍ മുഴങ്ങില്ലെന്നും ഷെയ്ഖ് റാഷിദ് ഭീഷണി മുഴക്കി. 

പാക്കിസ്ഥാനെ ലക്ഷ്യമിട്ടാല്‍ പരമോന്നതന്‍ ഇന്ത്യയെ നശിപ്പിച്ചുകളയുമെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു. ലഷ്കറിന്‍റെ സീനിയര്‍ കമാന്‍ഡര്‍ ഖാലിദ് മസൂദ് സന്ധു, പ്രധാന ഉപദേശക സമിതിയംഗം ക്വരി മുഹമ്മദ് യാക്കൂബ് ഷെയ്ഖ് എന്നിവരാണ് റാഷിദ് അഹമ്മദിനൊപ്പമുണ്ടായിരുന്നത്. താന്‍ യുഎസിലായിരിക്കുമ്പോള്‍ ഹാഫിസ് സയീദ് തന്നെ വിളിച്ചിട്ടുണ്ടെന്നും പറഞ്ഞറിയിക്കാന്‍ കഴിയാത്ത കടപ്പാടും ആത്മബന്ധവും ഉണ്ടെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു. 2020 മുതല്‍ 2022 വരെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നു റാഷിദ്. അവാമി മുസ്​ലിം ലീഗിന്‍റെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. 

അതേസമയം, എന്ന് നടന്ന പരിപാടിയിലാണ് റാഷിദ് അഹമ്മദ് ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല. പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വവും ഭീകരരുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. ഭീകരതയെ പാക്കിസ്ഥാന്‍ ഔദ്യോഗികമായി വളര്‍ത്തുകയാണെന്ന ഇന്ത്യന്‍ വാദത്തെ ശരി വയ്ക്കുന്നതാണ് പുറത്തുവന്ന വിഡിയോ. ഭീകരസംഘടനയായ ലഷ്കര്‍ സ്ഥാപകനായ ഹാഫിസ് സയീദാണ് 2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍. 166 പേര്‍ക്കാണ് മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. 

ENGLISH SUMMARY:

Former Pakistan Interior Minister Sheikh Rashid Ahmed has sparked widespread outrage by delivering a vitriolic, anti-India threat while sharing a stage with senior Lashkar-e-Taiba commanders. Openly praising Mumbai terror attack mastermind Hafiz Saeed, Rashid vowed unwavering loyalty and declared himself a servant of the terrorist leader. He brazenly threatened that if India takes any action against Pakistan, temple bells will stop ringing and birds will stop chirping across the nation. This disturbing incident once again exposes the deep-rooted nexus between Pakistan's political leadership and globally proscribed terrorist organizations.