**EDS: THIRD PARTY IMAGE** In this image received on July 17, 2026, Prime Minister Narendra Modi flags off India's first hydrogen-powered train, between Jind and Sonipat, at Jind Railway Station, Haryana. (PMO via PTI Photo)(PTI07_17_2026_000107B)

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ 'നമോ ഗ്രീന്‍ റെയില്‍' പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.  ഹരിയാനയിലെ ജിങ്– സോനിപ്പത്ത് റൂട്ടിലാണ് ഓടുന്നത്. ട്രെയിനിന്റെ രൂപകൽപ്പനയും നിർമാണവും ഇന്ത്യയിൽ തന്നെയാണ്. ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രോഡ്ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന റെക്കോർഡ് നമോ ഗ്രീൻ റെയിലിനുണ്ട്. നിലവിൽ യുഎസ്, ജർമനി, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ മാത്രമാണ് ഹൈഡ്രജൻ ട്രെയിനുള്ളത്.

പാതയുടെ വൈദ്യുതീകരണം സാധ്യമല്ലാത്ത റൂട്ടുകളില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ പ്രയോജനപ്പെടുത്താമെന്ന് വിദഗ്ധര്‍ പറയുന്നു. വൈദ്യുതീകരണത്തിനുള്ള ചെലവ് ഒഴിവാക്കാമെന്ന മെച്ചവുമുണ്ട്. എട്ട് പാസഞ്ചര്‍ കാറുകളും രണ്ട് ഡ്രൈവിങ് പവര്‍ കാറുകളും ചേര്‍ന്നതാണ് ട്രെയിന്‍. 682 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ട്രെയിന്‍ 89 കിലോമീറ്ററാണ് സഞ്ചരിക്കുക. 

മണിക്കൂറില്‍ 75 കിലോമീറ്റാണ് വേഗത. ഇത് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെയായി ഉയര്‍ത്താന്‍ കഴിയും. ദിവസേനെ രണ്ട് സര്‍വീസുകളാണ് ഉണ്ടാവുക. 356 കിലോമീറ്റര്‍ സഞ്ചരിക്കാനായി 300 കിലോ ഹൈഡ്രജനാകും വേണ്ടിവരിക. സാധാരണയായി രണ്ടു മുതല്‍ നാല് കോച്ചുകള്‍ വരെയാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ക്കുണ്ടാവുക. മാത്രവുമല്ല, താരതമ്യേനെ ചെറിയ റൂട്ടുകളിലാണ് ഇവ സര്‍വീസ് നടത്തുക.  

ENGLISH SUMMARY:

Prime Minister Narendra Modi has flagged off India’s first hydrogen-powered train, the "Namo Green Rail," which will operate on the Jind-Sonipat route in Haryana. Designed and manufactured indigenously, the train holds the record for being the world's longest broad-gauge hydrogen train. Capable of carrying 682 passengers, it currently travels at 75 km/h, with the potential to reach 120 km/h, and requires 300 kg of hydrogen for a 356 km journey. Experts highlight that these trains are ideal for non-electrified routes, significantly reducing infrastructure costs compared to traditional electrification.