Image Credit:PTI (Left) (Right), facebook/marymillben(middle)

  • 'മോദിക്കൊപ്പം ചേരൂ, അങ്ങനെ വികസിത ഇന്ത്യയുടെ പോസിറ്റീവ് ശബ്ദമാകൂ.നോക്കൂ മോദിക്ക് അമേരിക്കയുടെ പിന്തുണ ആവശ്യമില്ല. 25 വര്‍ഷമായി ഇന്ത്യക്കാരുടെ പിന്തുണയുണ്ട്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് അദ്ദേഹം. 2029ലും തുടരും. അതാണ് സത്യം'

അടുത്ത പൊതു തിരഞ്ഞെടുപ്പിലും ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമെന്ന് അമേരിക്കന്‍ ഗായികയും പ്രമുഖ മോദി അനുകൂലിയുമായ മേരി മില്‍ബെന്‍. 150 കോടി ജനങ്ങളുടെ പിന്തുണ മോദിക്കുണ്ടെന്നും അമേരിക്കയുടെ പിന്തുണ മോദിക്ക് ആവശ്യമില്ലെന്നും അവര്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. അഭിജീത് ദിപ്കെയ്ക്കെതിരെ രൂക്ഷ വിമര്‍ശനവും ട്വീറ്റിലുണ്ട്. അരാജകത്വമാണ് അഭിജീത് സൃഷ്ടിക്കുന്നതെന്നും യുഎസില്‍ നിന്ന് ലഭിച്ച വിദ്യാഭ്യാസം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കൂവെന്നും അവര്‍ കുറിച്ചു. ' അഭിജീത് ദീപ്കെ, സത്യം എല്ലാവരെയും സ്വതന്ത്രരാക്കുമെന്നാണ്. നിങ്ങനെയും. നിങ്ങള്‍ ലക്ഷ്യം കണ്ടില്ലെങ്കില്‍ യുഎസില്‍ നിന്ന് ലഭിക്കുന്ന സഹായം ഇതോടെ തീരും. നിങ്ങളെന്തായാലും വിജയിക്കില്ല. നിയമവാഴ്ചയില്ലായ്മ ഒരുകാലത്തും വിജയിച്ചിട്ടില്ലെന്നതാണ് കാരണം. യുഎസില്‍ നിന്ന് ലഭിച്ച വിദ്യാഭ്യാസവും കഴിവും പ്രതിഭയും നല്ലകാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കൂ' എന്നും ട്വീറ്റില്‍ പറയുന്നു.

ഇങ്ങനെ സമരം നടത്തി നടക്കാതെ മോദിക്കൊപ്പം ചേരൂവെന്നും അവര്‍ ദീപ്കെയെ ഉപദേശിക്കുന്നുണ്ട്. 'മോദിക്കൊപ്പം ചേരൂ, അങ്ങനെ വികസിത ഇന്ത്യയുടെ പോസിറ്റീവ് ശബ്ദമാകൂ.നോക്കൂ മോദിക്ക് അമേരിക്കയുടെ പിന്തുണ ആവശ്യമില്ല. 25 വര്‍ഷമായി ഇന്ത്യക്കാരുടെ പിന്തുണ അദ്ദേഹത്തിനുള്ള തുടര്‍ച്ചയായ പന്ത്രണ്ട് വര്‍ഷമായി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് അദ്ദേഹം. 2029ലും തുടരും. അതാണ് സത്യം'- മില്‍ബെനിന്‍റെ ട്വീറ്റില്‍ പറയുന്നു. 

ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയെ തകിടം മറിക്കാന്‍ അമേരിക്കന്‍ ഫണ്ട് വാങ്ങി സിജെപിയും ദിപ്കെയും പ്രവര്‍ത്തിക്കുന്നുവെന്ന് മില്‍ബെന്‍ നേരത്തെ ആരോപിച്ചിരുന്നു. അമേരിക്കന്‍ വിദ്യാഭ്യാസം സിദ്ധിച്ച ചെറുപ്പക്കാരെ ബ്രെയിന്‍വാഷ് ചെയ്ത, സ്വന്തം രാജ്യത്തേക്ക് അയച്ച് അവിടെയുള്ള സര്‍ക്കാരുകളെ തകിടം മറിക്കാന്‍ ശ്രമിക്കുന്നതായുള്ള രീതി കുറച്ചായി രാജ്യാന്തര തലത്തില്‍ നടക്കുന്നുവെന്നും അവര്‍ മുന്‍ പോസ്റ്റുകളില്‍ കുറിച്ചിരുന്നു. 

മില്‍ബെന്നിനെതിരെ ദിപ്കെയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അമേരിക്കക്കാരെ കൊണ്ട് സ്വന്തം രാജ്യത്തെ പൗരന്‍മാരെ താഴ്ത്തിക്കെട്ടാന്‍ മോദി ശ്രമിക്കുന്നതെന്തിനാണെന്നും വിദേശപൗരന്‍മാര്‍ക്ക് ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും അഭിപ്രായം പറയാനും അനുവാദം നല്‍കിയത് ആരാണെന്നും ദിപ്കെ ചോദ്യമുയര്‍ത്തിയിരുന്നു. ഇന്ത്യയുടെ പ്രശ്നങ്ങള്‍ വിദേശശക്തികളുടെ സഹായമില്ലാതെ പരിഹരിക്കാനുള്ള ശേഷി ഇന്ത്യക്കാര്‍ക്കുണ്ടെന്നും താന്‍ യുഎസില്‍ വിദ്യാഭ്യാസം നേടിയത് ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നുള്ള സ്കോളര്‍ഷിപ്പും വിദ്യാഭ്യാസ ലോണും കൊണ്ടാണെന്നും ഒരു വിദേശ പണവും ലഭിച്ചിട്ടില്ലെന്നും ദിപ്കെ വെളിപ്പെടുത്തി. 

ആരാണ് മേരി മില്‍ബെന്‍? ആഫ്രിക്കന്‍–അമേരിക്കന്‍ നടിയും ഗായികയുമായ മില്‍ബെന്‍ കടുത്ത മോദി ആരാധിക കൂടിയാണ്. 2023 ല്‍ മോദി യുഎസില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന ആലപിച്ചത് മില്‍ബെന്‍ ആയിരുന്നു. അധികാരത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ മോദിയെ 'ഇന്ത്യന്‍ സ്വപ്നത്തിന്‍റെ തിളങ്ങുന്ന പതാകവാഹകന്‍' എന്നായിരുന്നു അവര്‍ വിശേഷിപ്പിച്ചത്. 

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധം ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയെ അസ്ഥിരപ്പെടുത്തുന്നതിനാണെന്നും യുവാക്കള്‍ തങ്ങളുടെ ഊര്‍ജം നിര്‍മാണപരവും രാജ്യപുരോഗതിക്ക് ഉതകുന്നതുമായ കാര്യങ്ങള്‍ക്ക് ചെലവഴിക്കണമെന്നും അവര്‍ ആവശ്യമുയര്‍ത്തിയിരുന്നു. 

 

ENGLISH SUMMARY:

American singer and actor Mary Millben, a prominent supporter of Prime Minister Narendra Modi, has predicted that Modi will return to power in India’s 2029 general election. In a post on X, she said Modi enjoys the support of India’s 1.5 billion people and does not need backing from the United States, while criticising Abhijeet Dipke over his alleged attempts to create political unrest. Millben urged Dipke to work with Modi and use his education and abilities for constructive purposes, reiterating her support for the prime minister’s vision of a developed India