Image: X,@indiatoday

  • യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് സെക്സ് ആവശ്യപ്പെട്ട വിദ്യാര്‍ഥിയെ ദമ്പതികള്‍ കൊലപ്പെടുത്തി. വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ വിദ്യാര്‍ഥിയെ ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചു. കടന്നുകളയാന്‍ ശ്രമിച്ച ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് സെക്സ് ആവശ്യപ്പെട്ട വിദ്യാര്‍ഥിയെ ദമ്പതികള്‍ കൊലപ്പെടുത്തി. ഗുജറാത്തിലെ ഗാന്ധി നഗറിലാണ് സംഭവം. 20കാരനായ ഹര്‍ദിക് ആണ് കൊല്ലപ്പെട്ടത്. ആസൂത്രിതമായി വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 

ദമ്പതികളുടെ വീട്ടില്‍ നിന്നും അടുത്താണ് ഹര്‍ദിക് താമസിച്ചിരുന്നത്. ഒന്നര മാസങ്ങള്‍ക്ക് മുന്‍പ് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹര്‍ദിക് ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായാണ് വിവരം. ദൃശ്യം പുറത്തെത്തിയാല്‍ ഉള്ള നാണക്കേട് ഭയന്ന് യുവതി ഹര്‍ദികിന്റെ ആവശ്യത്തിന്  വഴങ്ങിയതായും പൊലീസ് പറയുന്നു. മൂന്നു കുട്ടികളുടെ അമ്മ കൂടിയായ യുവതിയെ ഹര്‍ദിക് പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. 

ഒരു ദിവസം യുവതി ഹര്‍ദികിനോട് ഫോണില്‍ സംസാരിക്കുന്നത് ഫാന്‍ ടെക്നീഷ്യനായ ഭര്‍ത്താവ് കേള്‍ക്കാനിടയായി. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവിലാണ് യുവതി തനിക്കുണ്ടായ ദുരനുഭവം ഭര്‍ത്താവിനോട് വിവരിച്ചത്. തുടര്‍ന്ന് ഹര്‍ദികിനെ നിരീക്ഷിക്കാന്‍ തുടങ്ങിയ ഭര്‍ത്താവ് ഇയാള്‍ തന്റെ ഭാര്യയോട് മോശമായി പെരുമാറിയതായി കണ്ടെത്തി. ഇടക്കിടെ ദമ്പതികളുെട വീടിനു മുന്‍പിലൂടെ കടന്നുപോകുമ്പോള്‍ ഇയാള്‍ വീട്ടിലേക്ക് തുറിച്ചുനോക്കുന്നത് പതിവായിരുന്നുവെന്നും ഭര്‍ത്താവിന് ബോധ്യപ്പെട്ടു. 

ഹര്‍ദികിന്റെ കുടുംബത്തെ കണ്ട് കാര്യങ്ങള്‍ വെളിപ്പെടുത്താമെന്ന് ഒരു ഘട്ടത്തില്‍ ചിന്തിച്ചെങ്കിലും മാനക്കേട് ഭയന്ന് അത് ഉപേക്ഷിച്ചു. തുടര്‍ന്നാണ് ഹര്‍ദികിനെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് ദമ്പതികള്‍ എത്തുന്നത്. തുടര്‍ന്ന് കൊലപാതകം നടന്ന ദിവസം ഭര്‍ത്താവ് വീട്ടിലില്ലെന്ന് വിശ്വസിപ്പിച്ച് യുവതി വിദ്യാര്‍ഥിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. താന്‍ പര്‍ബത്പുരയില്‍ പോവുകയാണെന്നാണ് ഹര്‍ദിക് പിതാവിനോട് പറഞ്ഞത്. നേരെ യുവതിയുടെ വീട്ടിലെത്തി മുറിയില്‍ക്കയറി യുവതിക്കൊപ്പം കിടന്ന് സംസാരിക്കാന്‍ തുടങ്ങി. കുട്ടികള്‍ സ്കൂളില്‍ പോയ സമയത്തായിരുന്നു സംഭവം. പൊടുന്നനെ മുറിയിലേക്ക് ഓടിക്കയറിയ ഭര്‍ത്താവ് വിദ്യാര്‍ഥിയുടെ നെഞ്ചത്തു കയറിയിരുന്ന് കഴുത്തു ഞെരിച്ചു. ഈ സമയം യുവതി വിദ്യാര്‍ഥിയുടെ കൈകള്‍ രണ്ടും പിടിച്ചുവച്ചു. സ്കാര്‍ഫ് ഉപയോഗിച്ചും വിദ്യാര്‍ഥിയുടെ കഴുത്തു ഞെരിച്ചു. സംഭവസ്ഥലത്തുവച്ചു തന്നെ വിദ്യാര്‍ഥി കൊല്ലപ്പെട്ടതായി പൊലീസ് വ്യക്തമാക്കുന്നു. 

തുടര്‍ന്ന് മൃതദേഹം ചാക്കിനുള്ളില്‍കെട്ടി വീട്ടില്‍ ഉപേക്ഷിച്ചു. പിന്നാലെ മൂന്നു കുട്ടികളേയും സ്കൂളില്‍ നിന്നും വിളിച്ച് ഭര്‍ത്താവിന്റെ പിതാവിന്റെ വീട്ടില്‍വിട്ടു. ശേഷം ബൈക്കില്‍ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. അതേസമയം തന്നെ യുവാവ് റെക്കോര്‍ഡ് ചെയ്ത വിഡിയോ യുവതിയോ ഭര്‍ത്താവോ കണ്ടിട്ടില്ലെന്നും, ഉണ്ടെന്നു പറഞ്ഞ് വിദ്യാര്‍ഥി ഭീഷണിപ്പെടുത്തിയതാണെന്നും പൊലീസ് പറയുന്നു. ദമ്പതികളെ പിടികൂടിയ കലോള്‍ പൊലീസ് കൊലപാതകക്കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

Couple Strangles Student to Death After Extortion Plot in Gujarat:

A 20-year-old student named Hardik was murdered by a couple in Gandhinagar, Gujarat, after he allegedly blackmailed and sexually assaulted a mother of three using non-existent bathroom videos. The woman’s technician husband discovered the ongoing extortion, prompting the couple to hatch a plan to eliminate the youth. The woman lured Hardik to their home under the pretense that her husband was away, where the duo pinned him down, strangled him with a scarf, and stuffed his body in a sack. The Kalol police have registered a murder case, arrested the absconding couple, and revealed that the victim did not actually possess the videos he used for blackmail.